തിരുവനന്തപുരം: ചൂടേറിയ പ്രചാരണത്തിനൊടുവിൽ വയനാട്ടിലും ചേലക്കരയിലും തിങ്കളാഴ്ച കൊട്ടിക്കലാശം. ബുധനാഴ്ച വോട്ടെടുപ്പ്. പാലക്കാട്ടെ വോട്ടെടുപ്പ് 20ലേക്ക് മാറ്റിയതിനാൽ പ്രചാരണത്തിന് ഒരാഴ്ചകൂടി സമയമുണ്ട്. മുന്നണികൾ ചേലക്കരയിലും വയനാട്ടിലും ശ്രദ്ധ കേന്ദ്രീകരിച്ചതോടെ അവസാനലാപ്പിൽ ആവേശം കൊടുമുടിയിലാണ്.പ്രിയങ്ക ഗാന്ധിയുടെ സാന്നിധ്യമാണ് വയനാട്ടിലെ ഹൈലൈറ്റ്. കലാശക്കൊട്ടിന് കൊഴുപ്പേകാൻ പ്രിയങ്ക ഒരുദിവസംമുമ്പേ മണ്ഡലത്തിലെത്തി. തിങ്കളാഴ്ച രാഹുൽ ഗാന്ധി എത്തുന്നുണ്ട്. എൽ.ഡി.എഫ്, എൻ.ഡി.എ മുന്നണി സ്ഥാനാർഥികളും പ്രവർത്തകരും കളത്തിൽ സജീവമാണ്.
കാൽനൂറ്റാണ്ടായി സി.പി.എമ്മിന്റെ പൊന്നാപുരം കോട്ടയായ ചേലക്കരയിൽ പോരാട്ടം കനത്തതാണ്. രണ്ടുദിവസം മണ്ഡലത്തിൽ ക്യാമ്പ് ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ടാണ് പ്രചാരണം നയിക്കുന്നത്. വയനാട്ടിൽ വിജയം ഉറപ്പിക്കുമ്പോഴും ചേലക്കര കടന്നാൽ മാത്രമേ, രാഷ്ട്രീയ വിജയമായി കാണാനാകൂവെന്ന തിരിച്ചറിവ് യു.ഡി.എഫിനുണ്ട്. അതുകൊണ്ടുതന്നെ കെ.പി.സി.സി അധ്യക്ഷനും പ്രതിപക്ഷനേതാവും മണ്ഡലത്തിൽ ക്യാമ്പ് ചെയ്താണ് പ്രചാരണം ഏകോപിപ്പിക്കുന്നത്. ചേലക്കരയിൽ എൽ.ഡി.എഫും യു.ഡി.എഫും ഒരുപോലെ കുടുംബ യോഗങ്ങളിലൂടെയാണ് പ്രചാരണം നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.