വയനാട് സഹകരണ ബാങ്ക് നിയമനക്കോഴ: പ്രാഥമിക അന്വേഷണത്തിൽ ക്രമക്കേട് കണ്ടെത്തി - വി.എൻ. വാസവൻ

വയനാട് സഹകരണ ബാങ്ക് നിയമനക്കോഴ: പ്രാഥമിക അന്വേഷണത്തിൽ ക്രമക്കേട് കണ്ടെത്തി - വി.എൻ. വാസവൻ

കോഴിക്കോട് : വയനാട് സഹകരണ ബാങ്ക് നിയമനക്കോഴ: പ്രാഥമിക അന്വേഷണത്തിൽ ക്രമക്കേട് കണ്ടെത്തിയെന്ന് മന്ത്രി വി.എൻ. വാസവൻ. കണ്ണൂർ സഹകരണ വിജിലൻസ് ഓഫീസ് നോർത്ത് സോൺ ഡെപ്യൂട്ടി രജിസ്റ്റാർ, എറണാകുളം ജോയിൻറ് രജിസ്റ്റർ, ഡെപ്യൂട്ടി രജിസ്റ്റർ എന്നിവരുടെ നേതൃത്വത്തിൽ 2024 ഡിസംബർ 31, 2025 ജനുവരി ഒന്ന് തീയതികളിലാണ് പ്രാഥമിക അന്വേഷണം നടത്തി. ഇവർ സമർപ്പിച്ച റിപ്പോർട്ടിലാണ് ക്രമക്കേട് ചൂണ്ടിക്കാണിച്ചതെന്നും ലിന്റോ ജോസഫ് കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ, കാനത്തിൽ ജമീല, പി.ടി.എ റഹീം എന്നിവർക്ക് മന്ത്രി നിയമസഭയിൽ മറുപടി നൽകി.

സുൽത്താൻബത്തേരി സഹകരണ അർബൻ ബാങ്ക്, സർവീസ് സഹകരണ ബാങ്ക്, പൂതാടി സർവീസ് സഹകരണ ബാങ്ക്, മടക്കിമല സർവീസ് സഹകരണ ബാങ്ക്, സുൽത്താൻബത്തേരി സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് എന്നിവിടങ്ങളിൽ ചട്ടവിരുദ്ധമായി നിയമനങ്ങൾ നടന്നതായും റിപ്പോർട്ടിൽ രേഖപ്പെടുത്തി.

എൻ.എം. വിജയന് സുൽത്താൻബത്തേരി അർബൻ സഹകരണ ബാങ്കിൽ നിന്ന് 63.72 ലക്ഷം രൂപ വായ്പ ബാധ്യതയുണ്ട്. അതുപോലെ ബത്തേരി സർവീസ് സഹകരണ ബാങ്കിൽ 29.49 ലക്ഷം രൂപ സ്വന്തം പേരിലും വായ്പയുണ്ട്. മകൻറെ പേരിലുള്ള ജാമ്യത്തിൽ 11.26 ലക്ഷം രൂപയും വായ്പ ബാധ്യത നിലവിലുണ്ടെന്നും റിപ്പോർട്ട് ചെയ്തു.

സുൽത്താൻബത്തേരി അസിസ്റ്റൻറ് രജിസ്റ്റർ കെ.കെ. ജമാലിനെ ആരോപണം നേരിടുന്ന സഹകരണ സംഘങ്ങളിൽ പരിശോധന നടത്തുന്നതിന് നിയോഗിച്ചു. എൻ.എം. വിജയൻറെ ആത്മഹത്യാക്കുറിപ്പിലെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ക്രിമിനൽ നിയമപ്രകാരം അന്വേഷണം നടക്കുന്നുണ്ട്.

സുൽത്താൻബത്തേരി സഹകരണ അർബൻ ബാങ്ക്, സുൽത്താൻബത്തേരി സർവീസ് സഹകരണ ബാങ്ക്, പൂതാടി സർവീസ് സഹകരണ ബാങ്ക്, മടിക്കമല സർവീസ് സഹകരണ ബാങ്ക്, സുൽത്താൻബത്തേരി സഹകരണ കാർഷിക ഗ്രാമ ബാങ്ക് എന്നിവിടങ്ങളിൽ 2016 ന് ശേഷം നടത്തിയ നിയമങ്ങളാണ് അന്വേഷണത്തിന്റെ പരിധിയിൽ കൊള്ളിച്ചിരിക്കുന്നതെന്നും മന്ത്രി നിയമസഭയെ അറിയിച്ചു. 

Tags:    
News Summary - Wayanad Cooperative Bank Recruitment Board: Irregularity Found in Preliminary Investigation - V.N. Vasavan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.