വയനാട്​ കോവിഡ്​ മുക്തം; രോഗിയുടെ പരിശോധന ഫലം നെഗറ്റീവ്​

കൽപറ്റ: വയനാട്ടിൽ ചികിത്സയിലുണ്ടായിരുന്നു ​അവസാന കോവിഡ്​ രോഗിയുടെയും പരിശോധന ഫലം നെഗറ്റീവ്​. ഇതോടെ വയനാ ടും കോവിഡ്​ മുക്ത ജില്ലയായി.

മൂന്നുപേർക്കായിരുന്നു വയനാട്ടിൽ രോഗബാധ സ്​ഥിരീകരിച്ചിരുന്നത്​. ഇതിൽ നേരത്തേ രണ്ടുപേർ ആശുപത്രി വിട്ടിരുന്നു. സംസ്​ഥാനത്ത്​ രോഗികളില്ലാതിരുന്നത്​ തൃശൂരും ആലപ്പുഴയിലുമായിരുന്നു.

വയനാട്​ ജില്ല ഓറഞ്ച്​ സോണാണ്​. മറ്റു ജില്ലകളിൽനിന്നുള്ള പ്രവേശനം കോവിഡ്​ പ്രതിരോധ പ്രവർത്തനങ്ങളുടെ ആദ്യഘട്ടത്തിൽ തന്നെ നിരോധിച്ചിരുന്നു. കർണാടക, തമിഴ്​നാട്​ അതിർത്തിയും അടച്ചിട്ടിരിക്കുകയാണ്​.

Tags:    
News Summary - Wayanad Covid Patient Test Result Negative -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.