വയനാട് ദുരന്തം: സത്യസന്ധവും ഫലപ്രദവും സമഗ്രവുമായ ഉന്നതതല അന്വേഷണം നടത്തണമെന്ന് വി.എം. സുധീരൻ

തിരുവനന്തപുരം: സമാനതകളില്ലാത്ത ദുരിതത്തിലേക്ക് ജനങ്ങളെ തള്ളിവിട്ട വയനാട് മഹാദുരന്തം സംബന്ധിച്ച് സത്യസന്ധവും ഫലപ്രദവും സമഗ്രവുമായ ഉന്നതതല അന്വേഷണം നടത്തണമെന്ന് കെ.പി.സി.സി മുൻ പ്രസിഡന്റ് വി.എം. സുധീരൻ. ഇതിനായി ഹൈകോടതി സിറ്റിങ് ജഡ്‌ജിയുടെ നേതൃത്വത്തിൽ വിവിധ തലങ്ങളിലെ വിദഗ്ദ്‌ധർ ഉൾപ്പെടുന്ന ഉന്നതാധികാര കമീഷൻ രൂപീകരിക്കണമെന്നും മുഖ്യമന്ത്രി പിറണായി വിജയന് നൽകിയ കത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു.

ക്ലൈമറ്റ് സയൻസ്, മീറ്ററോളജി, ജിയോളജി, എർത്ത് സയൻസ്, സീസ്മോളജി, പരിസ്ഥിതി സയൻസ്, എക്കോളജി, ബയോ ഡൈവേഴ്‌സിറ്റി, ഹൈഡ്രോളജി, ഡിസാസ്റ്റർ മാനേജ്‌മെന്റ്റ്. സോഷ്യോളജി, ഭൂവിനിയോഗം, ഐ.എസ്.ആർ.ഒ. എന്നീ മേഖലകളിൽ നിന്നുള്ള വിദഗ്ദ്ധരെ ഉൾപ്പെടുത്തിക്കൊണ്ടായിരിക്കണം ഈ കമീഷൻ രൂപീകരിക്കേണ്ടത്.

വയനാട് മഹാദുരന്തത്തിനിടവരുത്തിയ കാരണങ്ങളും സാഹചര്യങ്ങളും കണ്ടെത്തുക. ഇപ്രകാരം ദുരന്തം വരാതിരിക്കുന്നതിന് നിർബന്ധമായും സ്വീകരിക്കേണ്ട കരുതൽ നടപടികൾ നിർദേശിക്കുക തുടങ്ങിയ കാര്യങ്ങളായിരിക്കണം ഈ കമീഷൻറെ മുഖ്യ ദൗത്യം.

ഇക്കാര്യം പരിഗണിച്ച് അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നും സുധീരൻ കത്തിൽ ആവശ്യപ്പെട്ടു. മന്ത്രിമാരായി കെ. രാജൻ, പി. പ്രസാദ്, പി.എ. മുഹമ്മദ് റിയാസ്, എ.കെ. ശശീന്ദ്രൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, ചീഫ് സെക്രട്ടറി തുടങ്ങിയവർക്കും കത്തിന്റെ പകർപ്പ് നൽകി.   

Tags:    
News Summary - Wayanad disaster: Honest, effective and comprehensive high-level inquiry should be conducted, says V. M. Sudheeran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.