കൽപ്പറ്റ: കേരളത്തിൽ ഉണ്ടായതിൽവെച്ച് ഏറ്റവും വലിയ ഉരുൾപൊട്ടൽ ദുരന്തമാണ് വയനാട്ടിൽ ഉണ്ടായതെന്ന് മന്ത്രി ഒ.ആർ. കേളു. കൃത്യമായ ഒരു കണക്കും ഇപ്പോൾ പറയാനാകുന്നില്ലെന്നും മന്ത്രി പറഞ്ഞു.
പലയാളുകളും വിവിധ ഭാഗങ്ങളിൽ ഒറ്റപ്പെട്ടുകിടക്കുന്നുണ്ട്. തകർന്ന കെട്ടിടങ്ങൾക്കിടയിലാണ് ഒരുപാടാളുകൾ കിടക്കുന്നത്. ഒരോ ഭാഗത്തുനിന്ന് അത് പരിശോധിച്ച് വരുന്നു.
ദുരന്തമുഖത്ത് വയനാട്ടിലെ ആളുകൾ മുഴുവൻ ഒരുമിച്ച് നിൽക്കുന്നു എന്നതാണ് ഇത്തരമൊരു സാഹചര്യത്തിലും ചെറിയ ആശ്വാസമായുള്ളത്. ശരീരവും മനസ്സും മറന്ന് അവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കുന്നുണ്ട് -മന്ത്രി പറഞ്ഞു.
തിരുവനന്തപുരം: നമ്മുടെ നാട് ഇന്നുവരെ കണ്ടതില്‍ അതീവ ദാരുണമായ പ്രകൃതി ദുരന്തങ്ങളിലൊന്നാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ദുരന്തം തകര്‍ത്തെറിഞ്ഞ പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
വിവരമറിഞ്ഞ് ഒട്ടേറെ ആളുകള്‍ വയനാട്ടിലേക്ക് തിരിക്കുന്നുണ്ട്. ദുരന്തമേഖലയിലേക്ക് അനാവശ്യമായി വാഹനങ്ങൾ പോകുന്നത് കർശനമായി ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. രക്ഷാപ്രവർത്തകർക്കും ആരോഗ്യപ്രവർത്തകർക്കും യാത്ര ചെയ്യാനുള്ള സൗകര്യമാണ് ഇതിന്റെ ഭാഗമായി തടയപ്പെടുന്നത്. സമൂഹത്തിന്റെയാകെ ഉത്തരവാദിത്വമായി മനസ്സിലാക്കി ഇതിൽ സഹകരിക്കാൻ എല്ലാവരും തയാറാകണമെന്ന് അഭ്യർഥിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.