വയനാട് പാക്കേജ്: 75 കോടിയിൽ 68.58 കോടിയുടെ പദ്ധതികൾ തുടങ്ങി

തിരുവനന്തപുരം: വയനാട് പാക്കേജിന് 75 കോടി രൂപയുടെ പദ്ധതികൾ. അതിൽ 68.58 കോടിയുടെ പദ്ധതികൾ തിടങ്ങി. കേരള അഗ്രികൾച്ചർ യൂനിവേഴ്സിറ്റിയുടെ കീഴിലുള്ള അമ്പലവയലിലുള്ള ആർ.എ.ആർ.എസിൽ പെസ്റ്റിസൈഡ് റസിജ്യ ലാബ് സ്ഥാപിക്കുന്നതിന് നാല് കോടിയാണ് അനവദിച്ചത്. അപ്ഗ്രഡേഷൻ ഓഫ് വെതർ സർവയലൻസ് സിസ്റ്റത്തിന് 50 ലക്ഷം രൂപയും അനുവദിച്ചു.

മനുഷ്യ- വന്യജീവി സംഘർഷം ലഘൂകരിക്കാൻ സുൽത്താൻ ബത്തേരി‌യിൽ ഹാങ്ങിങ് ഫെൻസസ് നിർമാണത്തിന് രണ്ടോ കോടിയും നോർത്ത് വയനാട് ഡിവിഷനിൽ ഹാങ്ങിങ് ഹെൻസെസ് നിർമാണത്തിന് ഒരുകോടിയും സൗത്ത് വയനാടിന് ഒരു കോടിയും അനുവദിച്ചു. സൗത്ത് വയനാട്ടിലെ പദ്ധതി നിർമാണം പൂർത്തീകരണ ഘട്ടത്തിലാണ്. നെൻമേനി ഗ്രാമ പഞ്ചായത്ത് ചിരാൽ പ്രീ-മെടിക് ഹോസ്റ്റൽ നിമാണത്തിന് 2.91 കോടി അനവദിച്ചു. ഇതിനുള്ള സാങ്കേതിക നടപടികൾ തുടങ്ങി.

അമ്പലവയൽ പഞ്ചായത്തിലെ മട്ടപ്പാറ പ്രീ-മെട്രിക് ഹോസ്റ്റൽ നിർമാണത്തിന് രണ്ട് കോടിയും മാനന്തവാടി ഗവ. എഞ്ചിനീയറിങ് കോളജിൽ ഓൺലൈൻ എക്സാമിനേഷൻ സെന്റർ സ്ഥാപിക്കുന്നതിന് 1.20 കോടിയും അനുവദിച്ചു. മാനന്തവാടി പഴശ്ശി പാർക്കിൽ കിഡ്‌സ് ഫൺ സോൺ വികസനത്തിന് 1.20 കോടിയും സുൽത്താൻ ബത്തേരി ടൗൺ സ്ക്വയറിൽ ഓപ്പൺ ജിം സ്ഥാപിക്കുന്നതിന് 1.12 കോടിയും അനുവദിച്ചതിന്റെ ടെണ്ടർ നടപടികൾ പൂർത്തീകരിച്ചു.

നോളജ് പാർക്ക് ഫോർ കപാസിറ്റി ബിൽ ഡിങ് ആന്റ് ബിസിനസ് പ്രൊമോഷൻ ഇൻ ഡയറി പ്രൊസസിങ്ങിന് 4.15 കോടി രൂപ അനുവദിച്ചു. ഇതിന് സാങ്കേതിക അനുമതി ലഭിച്ചു. പൂക്കേട് വെറ്ററിനറി ക്ലിനിക്കൽ സെന്ററിൽ അഡ്വാൻസ് വെറ്ററിനറി ഡയഗ്നോസ്റ്റിക് ഇമേജിങ് സെന്റർ സ്ഥാപിക്കാൻ അഞ്ച് കോടി രൂപയും അനുവദിച്ചു. ഗവ.ട്രൈബൽ ക്യാൻസർ കെയർ സെന്ററിന് സി.ടി സിമുലേറ്റർ വാങ്ങുന്നതിന് 7.21 കോടിയും സുൽത്താൻ ബത്തേരിയിൽ സംയോജിത ബോൾവാർഡ് വികസനത്തിന് 12 കോടിയും അനുവദിച്ചു.

കൽപറ്റ, മാനന്തവാടി, സുൽത്താൻ ബത്തേരി എന്നിവിടങ്ങളിൽ ശുദ്ധമായ പാൽ ഉൾപാദനം/ശുചിത്വ കിറ്റ് വിതരണത്തിന് 4.28 കോടി രൂപയുടെ ഭരണാനുമതി നൽകി. മാനന്തവാടി ഗവ.കോളജിൽ പുതിയ അക്കാദമിക് ബ്ലോക്ക് നിർമാണത്തിന് 11.50 കോടിയും വയനാട് പാക്കേജ്: 75 കോടിയിൽ 68.58 കോടിയുടെ പദ്ധതികൾ തുടങ്ങിഓഡിറ്റോറിയം കം ഇൻഡോർ സ്റ്റേഡിയം നിർമാണത്തിന് 7.50 കോടി രൂപയും അനുവദിച്ചു. വയനാട് ജില്ലയുടെ സമഗ്ര വികസനത്തിനായി ഓരോ വർഷവും വയനാട് വികസന പാക്കേജിൽ ഉൾപ്പെടുത്തി ബജറ്റിൽ തുക അനുവദിക്കുന്നുണ്ട്.

Tags:    
News Summary - Wayanad Package: Projects worth 68.58 crores out of 75 crores have been started

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.