പുത്തുമല (വയനാട്): രാജ്യത്ത് പലയിടത്തായി ദുരന്ത സ്ഥലങ്ങളിൽ രക്ഷാപ്രവർത്തനം ന ടത്തിയിട്ടുണ്ടെങ്കിലും പുത്തുമലയിൽ കാണാതായവർക്കുവേണ്ടി തുടരുന്ന തിരച്ചിൽ ദുഷ ്കരവും വെല്ലുവിളി നിറഞ്ഞതുമാണെന്ന് ദേശീയ ദുരന്തനിവാരണ സേന (എൻ.ഡി.ആർ.എഫ്) കമാൻ ഡർ ജിതേഷ്.
പുത്തുമല പച്ചക്കാട്ട് ചതുപ്പായി മാറിയ സ്ഥലത്ത് തിരച്ചിൽ തുടരുേമ ്പാൾ അദ്ദേഹം, സ്ഥലത്ത് ക്യാമ്പുചെയ്യുന്ന സബ് കലക്ടർ എൻ.എസ്.കെ. ഉമേഷിനോടാണ് ഈ ക ാര്യം പങ്കുവെച്ചത്. നിരവധി സ്ഥലങ്ങളിൽ തിരച്ചിൽ നടത്തിയ പരിചയമുണ്ട്. എന്നാൽ, ഇവിട െ നിശ്ചിത സ്ഥലം നിർണയിക്കാൻപോലും കഴിയുന്നില്ല. മണ്ണും കല്ലും മരങ്ങളും കൂടികുഴഞ് ഞു കിടക്കുന്നു. മലയിൽനിന്നുള്ള വെള്ളം മുകളിലൂടെ ശക്തമായി ഒഴുകുന്നു. ശക്തി കുറഞ്ഞെങ ്കിലും മഴ ഇടക്ക് പെയ്യുന്നുണ്ട്.
കഴിഞ്ഞ ഒമ്പതിന് ഇവിടെ ഉരുൾപൊട്ടി കാണാതായ ഷൈല യെ കെണ്ടത്താൻ ബന്ധുക്കൾ നിർദേശിച്ച സ്ഥലത്ത് തുടർച്ചയായി മൂന്നാം ദിവസവും തിരച്ചിൽ തുടരുന്നു. മണ്ണുമാന്തിയന്ത്രങ്ങൾ വിശ്രമമില്ലാതെ മണ്ണു കോരുകയാണ്. തിരച്ചിൽ തുടരാൻതന്നെയാണ് തീരുമാനമെന്ന് പുത്തുമലയിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന സബ് കലക്ടർ പറഞ്ഞു.
എൻ.ഡി.ആർ.എഫ്, ഫയർഫോഴ്സ്, പൊലീസ്, വനപാലകർ, കണ്ണൂർ ഡി.എസ്.സി, സന്നദ്ധപ്രവർത്തകർ എന്നിവരടക്കം 400ലേറെ പേർ വെള്ളിയാഴ്ച രാവിലെയും ദുരന്തഭൂമിയിലുണ്ട്. മൂപ്പൈനാട് പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. സഹദിനും വിശ്രമമില്ല.
പുത്തുമലയിൽനിന്ന് തേയിലത്തോട്ടത്തിലൂടെ ആർത്തലച്ചു വന്ന മലവെള്ളവും മരങ്ങളും പാറയുമാണ് പച്ചക്കാട് നിറഞ്ഞിരിക്കുന്നത്. ഇവിടെ 17 പേരാണ് അകപ്പെട്ടത്. ഇതിൽ 10 പേരുടെ മൃതദേഹങ്ങളാണ് ഇതിനകം കണ്ടെടുത്തത്. ഷൈലക്ക് പുറമെ ഗൗരി ശങ്കർ, നബീസ, അണ്ണയ്യൻ, ഹംസ, അബൂബക്കർ, അവറാൻ എന്നിവർക്കായി തിരച്ചിൽ തുടരുകയാണ്. അബൂബക്കറിെൻറ മകൻ അഷ്കറും കശ്മീർ പാടിയിലെ അണ്ണയ്യെൻറ അനുജൻ ഗൗരി ശങ്കറും കണ്ണീരോടെ ഇവിടെ കാത്തുനിൽക്കുന്നു.
ഗൾഫിലായിരുന്ന അഷ്കർ രണ്ടുദിവസം മുമ്പാണ് എത്തിയത്. ഉരുൾപൊട്ടൽ നടക്കുേമ്പാൾ ദുരന്തസ്ഥലത്ത് കാറിലെത്തിയ അബൂബക്കർ, അവറാൻ എന്നിവർ ഒഴുകിപ്പോവുകയായിരുന്നു. കാറിെൻറ ചില ഭാഗങ്ങൾ മൂന്നു കിലോമീറ്റർ താഴെ കെണ്ടത്തിയതായി വൈത്തിരി തഹസിൽദാർ ടി.പി. ഹാരിസ് അറിയിച്ചു. കാണാതായ ഏഴു പേരുടെ കുടുംബങ്ങളടക്കം നാട്ടുകാരുടെ യോഗം വിളിച്ച അധികൃതർ ഇന്നലെ അവർ ചൂണ്ടിക്കാണിച്ച സ്ഥലങ്ങളിൽ തിരച്ചിൽ നടത്തി.
തിരച്ചിൽ നിർത്തുമെന്ന പ്രചാരണം ശരിയല്ലെന്നും പരിശോധന സാങ്കേതിക സംവിധാനങ്ങളോടെ തുടരുമെന്നും മന്ത്രി എ.കെ. ശശീന്ദ്രൻ അറിയിച്ചു.
മണം പിടക്കാൻ എത്തിയ നായ്ക്കൾ പരിക്കേറ്റ് മടങ്ങി
കൽപറ്റ: പുത്തുമലയിൽ ഉരുൾപൊട്ടി മണ്ണിനടിയിൽ അകപ്പെട്ടവരെ കെണ്ടത്താൻ സ്നിഫർ ഡോഗുകളെ വ്യാഴാഴ്ച ഇറക്കിെയങ്കിലും ഒന്നും െചയ്യാൻ കഴിഞ്ഞില്ല. എറണാകുളത്തുനിന്ന് സർക്കാർ നിർദേശപ്രകാരം എത്തിച്ച മൂന്ന് നായ്ക്കളെ മണം പിടിക്കാനായി ചതുപ്പിൽ ഇറക്കിെയങ്കിലും ഫലം ഉണ്ടായില്ല. മാത്രവുമല്ല, നായ്ക്കൾക്ക് പരിക്കേൽക്കുകയും ചെയ്തു. മൂന്നു നായ്ക്കളെയും മുറിവുമായാണ് മടക്കികൊണ്ടു പോയത്. ഇനി അവക്ക് ഒരാഴ്ചെയങ്കിലും വിശ്രമം വേണ്ടിവരുമെന്ന് അധികൃതർ അറിയിച്ചു.
റഡാർ പരിശോധന നടത്തും
മേപ്പാടി: പുത്തുമലയിൽ മണ്ണിൽ അകപ്പെട്ടവരെ കെണ്ടത്താൻ ഗ്രൗണ്ട് പെനട്രേറ്റിങ് റഡാർ (ജി.പി.ആർ) സംവിധാനം ഉപയോഗിക്കുമെന്ന് അധികൃതർ. മലപ്പുറം ജില്ലയിലെ കവളപ്പാറയിൽ പരിശോധന നടത്തിയശേഷമായിരിക്കും റഡാർ വയനാട്ടിൽ എത്തിക്കുക. സ്കാനർ പരിേശാധന ഫലം ചെയ്യില്ലെന്ന നിഗമനത്തിലാണ് അതുപേക്ഷിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.