കടുവ ഭീതിയിലായ വയനാട്; ആക്രമണം തുടർക്കഥയാവുന്നു

കോഴിക്കോട്: വയനാട്ടിൽ ഭീതി പടർത്തുന്ന കടുവ ആക്രമണം തുടർക്കഥയാവുന്നു. ഈ വർഷം ജനുവരിയിൽ വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ കർഷകൻ മരിച്ചിരുന്നു. അന്ന് മാനന്തവാടി പുതുശ്ശേരിയിലാണ് കടുവയുടെ ആക്രമണം ഉണ്ടായത്. രാവിലെ വീടിന് സമീപത്തുവച്ചാണ് കടുവ ആക്രമിച്ചത്.

കടുവയുടെ ആക്രമണത്തിൽ ഇയാളുടെ കൈകൾക്കും കാലിനും പരിക്കേറ്റിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെ ഹൃദയാഘാതവും ഉണ്ടായി. കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു മരണം സംഭവിച്ചത്.

തുടർന്ന് മനുഷ്യനെ ആക്രമിച്ച കടുവയെ കൂടുവച്ച് പിടിക്കുകയോ മയക്കുവെടി വെക്കുകയോ ചെയ്യാൻ വനം വകുപ്പ് ഉത്തരവിറക്കി. സ്ഥലത്ത് വനം വകുപ്പിൻ്റെ ദ്രുതകർമസേന ഉൾപ്പെടെ എത്തി. ഇതോടൊപ്പം പൊലീസും ജില്ലാ ഭരണകൂടവും സജീവമായി രംഗത്തിറങ്ങി.

പിന്നീട് മാനന്തവാടി പിലാക്കാവിലും കടുവയുടെ ആക്രമണമുണ്ടായി. മേയാൻവിട്ട പശുവിനെ കടുവ കൊന്നു. എസ്റ്റേറ്റിൽ മേയാൻവിട്ട രണ്ടു വയസുള്ള പശുക്കിടാവാണ് ചത്തത്. ചാടി വീണ കടുവ പശുവിനെ കടിക്കുകയും നാട്ടുകാർ ബഹളം വെച്ചപ്പോൾ ഓടിപ്പോവുകയുമായിരുന്നു. വനമേഖലയോട് ചേർന്നുള്ള ഈ എസ്റ്റേറ്റിൽ പല തവണ കടുവയെ നാട്ടുകാർ കണ്ടിരുന്നു. 

വനത്തോട് ചേർന്ന് നിൽക്കുന്ന പ്രദേശമാണ് പിലാക്കാവ്. അതുകൊണ്ടുതന്നെ ഇടക്കിടക്ക് വന്യജീവികൾ ജനവാസ മേഖലയിലേക്ക് ഇറങ്ങുകയും വളർത്തുമൃഗങ്ങളെ ആക്രമിക്കുകയും ചെയ്യാറുണ്ട്. എന്നാൽ കടുവയുടെ സാന്നധ്യം ജനങ്ങളെ ഭീതിയിലാഴ്ത്തി.

പടിഞ്ഞാറത്തറ പഞ്ചായത്തിലെ കുപ്പാടിത്തറയിലിറങ്ങിയ കടുവയെ മയക്കുവെടി വെച്ച് കീഴ്‌പ്പെടുത്തി. ആറ് തവണയാണ് മയക്കുവെടി വെച്ചത്. മയങ്ങിവീണ കടുവയെ വലയിലാക്കിയ ശേഷം കൂട്ടിലാക്കി ബത്തേരി മൃഗപരിപാലന കേന്ദ്രത്തിലേക്ക് കൊണ്ടുപോയി. കർഷകനെ ആക്രമിച്ച കൊന്ന കടുവ തന്നെയാണ് ഇതെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചിരുന്നു.

സെപ്തംബറിൽ സുൽത്താൻബത്തേരി വാകേരിയിൽ ഏദൻവാലി എസ്റ്റേറ്റിൽ ജോലിക്കെത്തിയ തൊഴിലാളികൾക്ക് നേരെ കടുവ ചാടി. തോട്ടം തൊഴിലാളികൾ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. രാവിലെ ഒമ്പത് മണിയോടെയാണ് കടുവയുടെ ആക്രമണമുണ്ടായത്. കഴിഞ്ഞ വർഷം എസ്റ്റേറ്റിൽ നിന്ന് വനംവകുപ്പ് ഒരു കടുവയെ പിടികൂടിയിരുന്നു.

അതുപോലെ മീനങ്ങാടി പഞ്ചായത്തിലെ ആവയലിലും കൊളഗപ്പാറയിലും കടുവ ആക്രമണം ഉണ്ടായി. അന്ന് വീടുകളിൽ കെട്ടിയിട്ടിരിക്കുന്ന ഏഴ് ആടുകളെ കടുവ കൊന്നത്. മീനങ്ങാടി പഞ്ചായത്തിലെ കൃഷ്ണഗിരി, കൊളഗപ്പാറ, ആവയൽ പ്രദേശങ്ങളിൽ നിന്ന് 21 ആടുകളെ കടുവ ആക്രമിച്ചു.

ഫെബ്രുവരിയിൽ വയനാടിനോട് ചേര്‍ന്ന് കിടക്കുന്ന കര്‍ണാടകയുടെ അതിര്‍ത്തി ഗ്രാമമായ കുടകിൽ കടുവ ആക്രമണത്തിൽ രണ്ട് പേര്‍ കൊല്ലപ്പെട്ടു. കടുവാ ആക്രമണം തുടര്‍ച്ചയായപ്പോൾ പ്രതിഷേധവുമായി നാട്ടുകാരും രംഗത്തെത്തിറങ്ങിയിരുന്നു.

Tags:    
News Summary - Wayanad terrorized by tigers: The attack is a continuing story

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.