വയനാട് ദുരന്തം; കെ.എസ്‌.ഇ.ബി 10 കോടി കൈമാറി

തിരുവനന്തപുരം: വയനാട് മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് കെ.എസ്.ഇ.ബിയുടെ കൈത്താങ്ങ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കെ.എസ്.ഇ.ബി ജീവനക്കാരിൽ നിന്ന് സമാഹരിക്കുന്ന തുകയുടെ ആദ്യ ഗഡുവായ 10 കോടി രൂപയുടെ ചെക്ക് മന്ത്രി കെ. കൃഷ്ണൻകുട്ടിയും കെ.എസ്.ഇ.ബി ചെയർമാൻ ബിജു പ്രഭാകറും ചേർന്ന് മുഖ്യമന്ത്രിക്ക് കൈമാറി. കെ.എസ്.ഇ.ബി വിതരണവിഭാഗം ഡയറക്ടർ പി. സുരേന്ദ്ര, സ്വതന്ത്ര ഡയറക്ടർ അഡ്വ. വി. മുരുഗദാസ്, ഫിനാൻഷ്യൽ അഡ്വൈസർ അനിൽ റോഷ് ടി.എസ്‌, സീനിയർ ഫിനാൻസ് ഓഫീസർ ശിവശങ്കരൻ. ആർ, പി.ആർ.ഒ വിപിൻ വിൽഫ്രഡ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.

ദുരിതാശ്വാസനിധിയിലേക്ക് ധനം സമാഹരിക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ തൊഴിലാളി-ഓഫീസർ സംഘടനകളുമായി ചെയർമാൻറെ നേതൃത്വത്തിൽ ചർച്ച നടത്തിയിരുന്നു. അഞ്ചു ദിവസത്തെ ശമ്പളം മൂന്ന് ഗഡുക്കളായി നൽകാനാണ് തീരുമാനിച്ചത്. സെപ്റ്റംബർ മാസം സമാഹരിച്ച ഒരു ദിവസത്തെ ശമ്പളത്തിനൊപ്പം വരും മാസങ്ങളിൽ കിട്ടാനുള്ള തുകയുടെ ഒരു ഭാഗം കൂടി മുൻകൂർ ചേർത്താണ് ആദ്യ ഗഡുവായി 10 കോടി രൂപ നൽകിയത്.

Tags:    
News Summary - Wayanad Tragedy; KSEB handed over Rs.10 crores

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.