ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടരുതെന്ന് ഡബ്ല്യു.സി.സി. ആവശ്യപ്പെട്ടു -മന്ത്രി

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടരുതെന്ന് ഡബ്ല്യു.സി.സി. ആവശ്യപ്പെട്ടെന്ന് മന്ത്രി പി. രാജീവ്. ദി ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് മന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്. ഡബ്ല്യു.സി.സി. അംഗങ്ങളുമായി ചർച്ച നടത്തിയെന്നും അഭിമുഖത്തിൽ പറയുന്നു.

ഡബ്ല്യു.സി.സിയുമായി ചർച്ച നടത്തിയിരുന്നു. അവർ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടരുതെന്ന് ആവശ്യപ്പെട്ടു. റിപ്പോർട്ട് പരസ്യപ്പെടുത്തുന്നതിന് നിയമപരമായി യാതൊരു ബാധ്യതയും സർക്കാറിനില്ല. റിപ്പോർട്ടിലെ നിർദേശങ്ങൾ നിയമവകുപ്പിന് കൈമാറിയിട്ടുണ്ട് -അഭിമുഖത്തിൽ മന്ത്രി പറയുന്നു.

അഭിമുഖത്തെക്കുറിച്ച് വാർത്ത വന്നതോടെ ഇതേക്കുറിച്ച് അന്വേഷിച്ച മാധ്യമപ്രവർത്തകരോടും മന്ത്രി ഇക്കാര്യം ആവർത്തിച്ചു. റിപ്പോർട്ട് രഹസ്യമായി സൂക്ഷിക്കുമെന്നതിനാലാണ് കമ്മിറ്റിക്ക് മുമ്പിൽ മൊഴികൾ കൊടുത്തിരിക്കുന്നതെന്നും അതിനാൽ ഇതെല്ലാം പുറത്തുവരണമെന്ന് ആഗ്രഹിക്കുന്നില്ലെന്നും മന്ത്രി പ്രതികരിച്ചു. റിപ്പോർട്ടിലെ ശിപാർശകൾ നടപ്പിലാക്കണമെന്ന് മാത്രമാണ് ആവശ്യമെന്നും മന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു. ശിപാർശകളുടെ അടിസ്ഥാനത്തിൽ നിയമനിർമാണം വേണമെന്ന അവരുടെ ആവശ്യം സർക്കാർ പരിഗണിച്ചുകൊണ്ടിരിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.

വാർത്താ സമ്മേളനങ്ങളിലൂടെയും സമൂഹ മാധ്യമങ്ങളിലെ കുറിപ്പുകളിലൂടെയും നിരവധി തവണ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടണമെന്നാവശ്യപ്പെട്ട് ഡബ്ല്യു.സി.സി രംഗത്തുവന്നിരുന്നു.

ഇക്കാര്യം ആവശ്യപ്പെട്ട് വിവിധ മന്ത്രിമാരെ നേരിൽ കണ്ട് ഡബ്ല്യു.സി.സി പ്രതിനിധികൾ ചർച്ച നടത്തിയിരുന്നു. ഇതിനിടെയാണ് റിപ്പോർട്ട് പുറത്തുവിടരുതെന്ന് ഡബ്ല്യു.സി.സി ആവശ്യപ്പെട്ടതായി മന്ത്രി പി. രാജീവ് വെളിപ്പെടുത്തിയിരിക്കുന്നത്.

Tags:    
News Summary - WCC demanded do not release Hema Committee Report says Minister P Rajeev

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.