സോമാലിയ തീരത്ത് ആയുധങ്ങളുമായി വീണ്ടും മത്സ്യബന്ധന ബോട്ട് പിടിയിൽ

കൊ​ച്ചി: സോ​മാ​ലി​യ തീ​ര​ത്ത് ആ​യു​ധ​ങ്ങ​ളു​മാ​യി വീ​ണ്ടും മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ട് പി​ടി​യി​ൽ. കൊ​ച്ചി ദ​ ക്ഷി​ണ നാ​വി​ക ആ​സ്ഥാ​ന​ത്തു​നി​ന്ന് പ​ട്രോ​ളി​ങ്ങി​ന് നി​യോ​ഗി​ച്ച എ.​എ​ന്‍.​എ​സ്. സു​ന​യ്‌​ന​യി​ലെ നാ​വ ി​ക​രാ​ണ് സൊ​മാ​ലി​യ​ന്‍ തീ​ര​ത്തു​നി​ന്ന്​ 20 നോ​ട്ടി​ക​ല്‍ മൈ​ല്‍ അ​ക​ലെ സം​ശ​യാ​സ്പ​ദ നി​ല​യി​ൽ​ക​ണ്ട മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി ആ​യു​ധ ശേ​ഖ​രം പി​ടി​ച്ചെ​ടു​ത്ത​ത്. എ.​കെ 47 ഉ​ൾ​പ്പെ​ടെ അ​ഞ്ച് തോ​ക്കു​ക​ളും 471 തി​ര​ക​ളു​മാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. ഏ​ദ​ൻ ക​ട​ലി​ടു​ക്കി​ൽ പ​ട്രോ​ളി​ങ് ന​ട​ത്തു​ക​യാ​യി​രു​ന്നു ദ​ക്ഷി​ണ നാ​വി​ക​സേ​ന ആ​സ്ഥാ​ന​ത്തു നി​ന്നു​ള്ള സം​ഘം.

ആ​യു​ധ​ങ്ങ​ൾ പി​ടി​കൂ​ടി​യ ശേ​ഷം ബോ​ട്ട് വി​ട്ട​യ​ച്ചു. ഒ​രാ​ഴ്ച​ക്കി​ടെ ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ് സോ​മാ​ലി​യ​ൻ തീ​ര​ത്തി​ന​ടു​ത്ത് മ​ത്സ്യ ബ​ന്ധ​ന ബോ​ട്ടി​ൽ​നി​ന്ന്​ ആ​യു​ധ​ങ്ങ​ൾ പി​ടി​കൂ​ടു​ന്ന​ത്.
ഇൗ ​മാ​സം ഏ​ഴി​നാ​ണ്​ ഇ​തേ മേ​ഖ​ല​യി​ൽ​നി​ന്ന്​ ആ​യു​ധ​ശേ​ഖ​രം പി​ടി​കൂ​ടി​യ​ത്. ഏ​ദ​ൻ ക​ട​ലി​ടു​ക്കി​ൽ ഒ​ക്ടോ​ബ​ർ ആ​റ് മു​ത​ൽ പ​ട്രോ​ളി​ങി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ് ഐ.​എ​ൻ.​എ​സ് സു​ന​യ്ന.

Tags:    
News Summary - Weapons seized from Somalian coast- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.