അടൂര്‍: ശരണാലയത്തിലെ അന്തേവാസികളായ വയോധികർക്ക് പ്രണയദിനത്തിൽ അധികൃതർ കതിർമണ്ഡപം ഒരുക്കും. തമിഴ്നാട് തിരുച്ചിറപ്പള്ളി സ്വദേശിയായ രാജനും (58) അടൂർ മണ്ണടി സ്വദേശി സരസ്വതിയുമാണ് (65) വിവാഹിതരാകുന്നത്.
രാജൻ വര്‍ഷങ്ങളായി ശബരിമല സീസണില്‍ കടകളില്‍ ജോലിചെയ്തിരുന്നു. സീസണ് കഴിഞ്ഞും അവിടെതന്നെ ആഹാരം െവച്ച് കഴിച്ച് കഴിയും. ജോലി ചെയ്ത് കിട്ടുന്ന തുക ബന്ധുക്കള്‍ക്ക് അയക്കും.
സഹോദരിമാര്‍ക്കുവേണ്ടി ജീവിതം മാറ്റിെവച്ച രാജന് വിവാഹിതനായില്ല. ലോക്ഡൗണായതോടെ രാജന് ഉള്‍പ്പെടെ ആറുപേരെ പമ്പ െപാലീസ് താല്‍ക്കാലിക സംരക്ഷണത്തിന് അടൂര്‍ മഹാത്മ ജനസേവനകേന്ദ്രത്തിന് കൈമാറിയിരുന്നു. 2020 ഏപ്രില്‍ 18ന് മഹാത്മയിലെത്തിയ രാജന് വയോജന സംരക്ഷണവും പാചകവും സ്വയം ഏറ്റെടുത്തു.
മണ്ണടി പുളിക്കല്‍ വീട്ടില്‍ സരസ്വതി (65) ജീവിതത്തില്‍ ഒറ്റപ്പെട്ടപ്പോള്‍ പൊതുപ്രവര്‍ത്തകരും പൊലീസും ചേര്‍ന്നാണ് 2018 ഫെബ്രുവരി രണ്ടിന് മഹാത്മയിലെത്തിച്ചത്. സംസാരവൈകല്യമുള്ള അവിവാഹിതയായ സരസ്വതി മാതാപിതാക്കള്‍ മരണപ്പെട്ടതോടെയാണ് തനിച്ചായത്. മഹാത്മയിൽ രോഗബാധിതരായ വയോജനങ്ങളുടെ പരിചരണത്തില്‍ ഇവരും തൽപരയായി.
സഹപ്രവര്‍ത്തകരായ രണ്ടുപേരും തുല്യ ദുഃഖിതരാണെന്ന് അറിഞ്ഞതോടെ പ്രണയത്തിലാവുകയായിരുന്നു. രാജന് തങ്ങളുടെ ഇഷ്ടം ചെയര്മാന് രാജേഷ് തിരുവല്ലയെ അറിയിച്ചു. ഇരുവരും ഇനി അവര്‍ക്കുവേണ്ടി ഒരുമിച്ച് ജീവിക്കട്ടെ എന്നായിരുന്നു രാജേഷിെൻറ തീരുമാനം. സരസ്വതിയുടെ ബന്ധുക്കളെയും ജനപ്രതിനിധികളെയും രാജെൻറ സഹോദരിമാരെയും വിവരം അറിയിച്ചു. എല്ലാവര്ക്കും സമ്മതം.
അങ്ങനെയാണ് പ്രണയദിനമായ ഫെബ്രുവരി 14ന് രാവിലെ 11നും 11.30നും ഇടയിെല മുഹൂര്‍ത്തത്തില്‍ ലളിത ചടങ്ങുകളോടുകൂടി വിവാഹം നടത്താന്‍ തീരുമാനിച്ചത്. കൊടുമണ്‍ ജീവകാരുണ്യ ഗ്രാമത്തില്‍ നിര്‍മിച്ച വീടുകളിലൊന്നില്‍ ഇവര്‍ക്ക് താമസവും തൊഴിലും നല്‍കുമെന്നും മഹാത്മ ജനസേവനകേന്ദ്രം സെക്രട്ടറി എ. പ്രീഷില്‍ഡ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.