തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പൂർണ ലോക്ഡൗൺ പൂർണം. കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ഞായറാഴ്ച 7105 പേര്‍ക്കെതിരെ കേസെടുത്തു. 842 പേരാണ് അറസ്റ്റിലായത്. 2849 വാഹനങ്ങളും പിടിച്ചെടുത്തു. തിരുവനന്തപുരം റൂറലിൽ മാത്രം 4749 കേസുകളാണ് രജിസ്റ്റർ ചെയ്തത്.
കഴിഞ്ഞ വർഷത്തെപ്പോലെ പിതൃതർപ്പണം വീടുകളിൽ നടത്തണമെന്ന സർക്കാർ നിർദേശം പാലിക്കാതെ പുറത്തിറങ്ങിയ പലരിൽ നിന്നും പൊലീസ് പിഴയീടാക്കി. തിങ്കളാഴ്ച മുതൽ നിയന്ത്രണങ്ങളും ഇളവുകളും പതിവുപോലെ തുടരും.
ബുധനാഴ്ച മുതൽ മാളുകളും തുറക്കാൻ സർക്കാർ അനുമതി നൽകിയിട്ടുണ്ട്. കടകളിലെപ്പോലെ വാക്സിനേഷൻ അടക്കം സർട്ടിഫിക്കറ്റ് മാളുകളിലും നിർബന്ധമാക്കും. അതേസമയം സ്വാതന്ത്ര്യദിനമായ അടുത്ത ഞായറാഴ്ച വാരാന്ത്യ ലോക്ഡൗണ്‍ ഉണ്ടാകില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.