മോദിയോട് എ.എ.റഹീം- 'അതിദാരിദ്ര്യം ഇല്ലാതാകുന്ന ആദ്യ സംസ്ഥാനത്തേക്ക് സ്വാഗതം'

തിരുവനന്തപുരം: രണ്ട് ദിവസത്തെ സന്ദർശനത്തിനായി കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 'അതിദാരിദ്ര്യം ഇല്ലാതാകുന്ന രാജ്യത്തെ ആദ്യ സംസ്ഥാനത്തേക്ക് സ്വാഗതം' എന്ന് ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്റ് എ.എ.റഹീം എം.പി. ഫെയ്‌സ്ബുക് പോസ്റ്റില്ലാണ് അദ്ദേഹത്തിന്‍റെ പ്രതികരണം.

മോദി ദീർഘകാലം മുഖ്യമന്ത്രിയായിരുന്ന ഗുജറാത്തിലും ബി.ജെ.പി തുടർച്ചയായി ഭരിക്കുന്ന ‘ഡബിൾ എഞ്ചിൻ’ സർക്കാരുകൾക്കും എന്തുകൊണ്ടാണ് അതിദാരിദ്ര്യം ഇല്ലാതാക്കാൻ കഴിയാത്തതെന്നും അദ്ദേഹം ചോദിച്ചു.

രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ കാബിനറ്റിന്റെ ആദ്യ തീരുമാനം അതിദാരിദ്ര്യം സംസ്ഥാനത്ത് ഇല്ലാതാക്കാനായിരുന്നു. അതിവേഗം സർവേ പൂർത്തിയായി. പരമ ദരിദ്രാവസ്ഥയിൽ കഴിയുന്ന 64006 കുടുംബങ്ങളെ കണ്ടെത്തി. അവരെ സംരക്ഷിക്കാനുള്ള നടപടികൾക്കു സംസ്ഥാനത്ത് ഇപ്പോൾ തുടക്കമാകുകയാണ്. അങ്ങനെ കേരളം സന്ദർശിക്കുന്ന പ്രധാനമന്ത്രിക്കും ബി.ജെ.പിക്കും കണ്ടുപഠിക്കാൻ പുതിയ മാതൃക കൂടി എന്നു പറഞ്ഞുകൊണ്ടാണ് റഹിം കുറിപ്പ് അവസാനിപ്പിക്കുന്നത്.

എ.എ.റഹീമിന്റെ കുറിപ്പിൽനിന്ന്

പ്രധാനമന്ത്രിക്ക് അതിദാരിദ്ര്യം ഇല്ലാതാകുന്ന രാജ്യത്തെ ആദ്യ സംസ്ഥാനത്തേക്ക് സ്വാഗതം. കൂട്ടത്തിൽ ഒരു ചോദ്യം കൂടി. അങ്ങ് ദീർഘകാലം മുഖ്യമന്ത്രിയായിരുന്ന ഗുജറാത്തിലും ബിജെപി തുടർച്ചയായി ഭരിക്കുന്ന ‘ഡബിൾ എൻജിൻ’ സർക്കാരുകൾക്കും എന്തുകൊണ്ടാണ് അതിദാരിദ്ര്യം ഇല്ലാതാക്കാൻ കഴിയാത്തത്?

രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ കാബിനറ്റിന്റെ ആദ്യ തീരുമാനം അതിദാരിദ്ര്യം സംസ്ഥാനത്ത് ഇല്ലാതാക്കാനായിരുന്നു. അതിവേഗം സർവേ പൂർത്തിയായി. പരമ ദരിദ്രാവസ്ഥയിൽ കഴിയുന്ന 64,006 കുടുംബങ്ങളെ കണ്ടെത്തി. അവരെ സംരക്ഷിക്കാനുള്ള നടപടികൾക്കു സംസ്ഥാനത്ത് ഇപ്പോൾ തുടക്കമാകുകയാണ്. ചരിത്രപരമായ ഈ ഇടപെടൽ പൂർത്തിയാകുന്നതോടെ അതിദരിദ്രരില്ലാത്ത രാജ്യത്തെ ആദ്യ സംസ്ഥാനമാകും കേരളം.

മുഖ്യമന്ത്രിയുടെ വാക്കുകൾ: ‘അഞ്ച് വർഷത്തിനുള്ളിൽ സംസ്ഥാനത്തെ അതിദാരിദ്ര്യം തുടച്ചുനീക്കുകയെന്നതാണ് ‘അതിദാരിദ്ര്യമുക്ത കേരളം’ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. വീടില്ലാത്തവരും ഭൂമിയുംവീടുമില്ലാത്തവരുമായ അതിദരിദ്രർക്ക്, ലൈഫ് പട്ടികയിൽ മുൻഗണന നൽകി സർക്കാർ പ്രത്യേക ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.

11340 പേർക്കാണ് ഇതിലൂടെ വീടെന്ന സ്വപ്നം സാക്ഷാൽക്കരിക്കപ്പെടുക. ‘അവകാശം അതിവേഗം’ യജ്ഞത്തിലൂടെ അടിസ്ഥാന അവകാശ രേഖകൾ നൽകും. അടിസ്ഥാന സൗകര്യം, പഠന സൗകര്യം, ചികിത്സാ സൗകര്യം, ഭക്ഷണം ഉറപ്പാക്കൽ, പുനരധിവാസം എന്നിങ്ങനെ എല്ലാതലത്തിലും സർക്കാർ കൈത്താങ്ങുറപ്പാക്കുന്നതാണ് പദ്ധതി. അതിജീവനത്തിനായി കഷ്ടപ്പെടുന്നവർക്ക് കരുതലൊരുക്കുന്നതുവഴി ഏവർക്കും സന്തോഷത്തോടെ ജീവിക്കാനുള്ള സാഹചര്യമൊരുങ്ങും. എവിടെയും പുഞ്ചിരി വിടരും’’.അങ്ങനെ കേരളം സന്ദർശിക്കുന്ന പ്രധാനമന്ത്രിക്കും ബി.ജെ.പിക്കും കണ്ടുപഠിക്കാൻ പുതിയ മാതൃക കൂടി.

Tags:    
News Summary - Welcome Modi to India's first state to eliminate extreme poverty-AA Rahim

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.