തിരുവനന്തപുരം: ജനങ്ങളെ കേൾക്കാൻ വെൽഫെയർ പാർട്ടി സംസ്ഥാന വ്യാപകമായി നടത്തുന്ന ഭവന സന്ദർശന പരിപാടിക്ക് തുടക്കമായി. ദേശീയ-സംസ്ഥാന-ജില്ല-മണ്ഡലം നേതാക്കൾ വീടുകളിലെത്തി. നിരവധി പ്രശ്നങ്ങൾ അവർ ഉന്നയിച്ചു.
ദേശീയ വൈസ് പ്രസിഡൻറ് ഹമീദ് വാണിയമ്പലം പാലക്കാട് നഗരസഭയിലും സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി മലപ്പുറം കീഴുപറമ്പിലും വീടുകൾ സന്ദർശിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ സുരേന്ദ്രൻ കരിപ്പുഴ ആലപ്പുഴ അമ്പലപ്പുഴ വടക്ക് പഞ്ചായത്തിലെയും ജബീന ഇർഷാദ് കണ്ണൂർ ഉളിയിലിലെയും വീടുകളിലെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.