കൊച്ചി: കോർപറേഷനിൽ വെൽഫെയർ പാർട്ടി അക്കൗണ്ട് തുറന്നു. വാര്‍ഡ് 69ല്‍ തൃക്കാണർവട്ടത്താണ് വെൽഫെയർ പാർട്ടി വിജയിച്ചത്. പാർട്ടി സ്വതന്ത്ര സ്ഥാനാർഥി കാജൽ സലീം ആണ് വിജയിച്ചത്. എൻ.സി.പിയിലെ സുൽഫത്ത് എം.എസിനെ മറി കടന്നാണ് വിജയം കൊയ്തത്. യു.ഡി.എഫിന്‍റെ പിന്തുണയോടെയാണ് കാജല്‍ സലീം മത്സരിച്ചത്.
സംസ്ഥാനത്ത് വിവിധ വാർഡുകളിൽ വെൽഫെയർ പാർട്ടി സ്ഥാനാർഥികൾ നേട്ടമുണ്ടാക്കിയിട്ടുണ്ട്. എറണാകുളം കീഴ്മാട് രണ്ടാം വാർഡിൽ വെൽഫെയർ പാർട്ടി സ്ഥാനാർഥി നജീബ് പെരിങ്ങാട്ട്, പറവൂർ കോട്ടുവള്ളി അഞ്ചാം വാർഡിെല സ്ഥാനാർഥി സുമയ്യ ടീച്ചർ, ഈരാറ്റുപേട്ട നഗരസഭ ആറാം വാർഡിലെ സ്ഥാനാർഥി എസ്.എസ്.കെ നൗഫൽ, പാലക്കാട് നഗരസഭ വാര്‍ഡ് 32 ാം വാർഡിലെ സ്ഥാനാർഥി എം. സുലൈമാൻ എന്നിവർ വിജയിച്ചു.
കോഴിക്കോട് മുക്കം മുന്‍സിപാലിറ്റിയിലെ 18ാം വാര്‍ഡില്‍ സാറാ കൂടാരം, 19ാം വാര്‍ഡില്‍ ഫാത്തിമ കൊടപ്പന, 20ാ വാര്‍ഡില്‍ അബ്ദുൽ ഗഫൂര്‍ മാസ്റ്റര്‍ എന്നിവരും വിജയിച്ചു. മലപ്പുറം, കണ്ണൂർ, കോട്ടയം ജില്ലകളിലുമായി വെൽഫെയർ പാർട്ടിയുടെ 40ഓളം സ്ഥാനാർഥികൾ ഇതിനകം വിജയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.