പരാജയഭീതി മൂലം സി.പി.എം ആക്രമണം അഴിച്ചു വിടുന്നുവെന്ന്​ വെൽഫെയർ പാർട്ടി

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയഭീതി മൂലം കേരളത്തിൽ പല സ്ഥലങ്ങളിലും വെൽഫെയർ പാർട്ടി പ്രവർത്തകർക്ക് നേരെ സി.പി.എം ഗുണ്ടകളെ ഉപയോഗിച്ച് ആക്രമണം അഴിച്ചു വിടുകയാണെന്ന് സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം പറഞ്ഞു. എറണാകുളം കളമശ്ശേരി നഗരസഭ പള്ളിലാംങ്കര 8 ആം വാർഡിൽ വെൽഫെയർ പാർട്ടി യൂണിറ്റ് പ്രസിഡന്റ് കോയാക്കുട്ടി, എം.എസ്.എഫ് കളമശ്ശേരി ടൗൺ മണ്ഡലം നേതാക്കളായ ഹാമിദ് ഹസൻ, സഹൽ എന്നിവരെ സിപിഎമ്മി​െൻറ ഗുണ്ടകൾ മർദ്ദിച്ചുവെന്ന്​ അദ്ദേഹം പറഞ്ഞു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളിയിലും സിപിഎമ്മി​െൻറ നേതൃത്വത്തിൽ വലിയ ആക്രമണമാണ് അരങ്ങേറിയത്. വെൽഫെയർ പാർട്ടി പ്രവർത്തകരായ നൗഷാദ്, യാസീൻ, അദേഹത്തി​െൻറ പിതാവ് എന്നിവരെ അമ്പതോളം വരുന്ന സി.പി.എം സംഘം വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ 8 (പേട്ട), 9 (വട്ടകപ്പാറ) വാർഡുകളിൽ വെൽഫെയർ പാർട്ടിയുടെ ജയസാധ്യത സി.പി.എം കേന്ദ്രങ്ങളിൽ സൃഷ്ടിച്ച പരാജയ ഭീതിയാണ് ഇത്തരത്തിലെ അക്രമ രാഷ്ട്രീയത്തിലേക്ക് അവരെ നയിച്ചതെന്ന് അദ്ദേഹം പറഞ്ഞു. സിപിഎമ്മി​െൻറ ഗുണ്ടാ രാഷ്ട്രീയത്തിനെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാൻ ഹമീദ് വാണിയമ്പലം ആഹ്വാനം ചെയ്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.