കൊച്ചി: കേരളത്തിലെ പരിസ്ഥിതി ലോല പ്രദേശങ്ങളുമായി ബന്ധപ്പെട്ട് കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടാണ് അടിസ്ഥാന രേഖയെന്ന് സര്‍ക്കാര്‍ ഹൈകോടതിയില്‍. സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ് തയാറാക്കിയ പരിസ്ഥിതി ലോല പ്രദേശങ്ങളുടെ പട്ടിക കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല.
അതിനാല്‍, ഈ ഘട്ടത്തില്‍ ബോര്‍ഡ് തയാറാക്കിയ പട്ടിക പ്രസക്തമല്ളെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
ജൈവ വൈവിധ്യ ബോര്‍ഡിന്‍െറ പട്ടികയിലുള്‍പ്പെട്ടിട്ടില്ളെന്ന കാരണത്താല്‍ കോട്ടയം ജില്ലയിലെ കൂട്ടിക്കല്‍ പെട്ര ക്രഷേഴ്സ് യൂനിറ്റിന് പാരിസ്ഥിതികാനുമതി നല്‍കാന്‍ സിംഗിള്‍ബെഞ്ച് ഉത്തരവിട്ടതിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് അനുസരിച്ച് കേരളത്തിലെ 123 വില്ളേജുകളെ പരിസ്ഥിതി ലോല പ്രദേശങ്ങളായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം വിജ്ഞാപനം ചെയ്തിട്ടുണ്ട്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെതിരെ പ്രതിഷേധം രൂക്ഷമായപ്പോള്‍ ചില പ്രദേശങ്ങളെ പട്ടികയില്‍നിന്ന് ഒഴിവാക്കി ജൈവ വൈവിധ്യ ബോര്‍ഡ് മറ്റൊരു റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാറിന് നല്‍കി.
ഈ പട്ടിക കേന്ദ്ര സര്‍ക്കാറിന്‍െറ പരിഗണനയിലാണ്. എന്നാല്‍, ഇക്കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല.
ആ നിലക്ക് ജൈവ വൈവിധ്യ ബോര്‍ഡിന്‍െറ റിപ്പോര്‍ട്ടില്‍ ഇല്ലാത്ത പ്രദേശത്തെ ക്വാറിക്ക് അനുമതി നല്‍കണമെന്ന് ഉത്തരവ് നിയമപരമല്ല.
കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിലുള്‍പ്പെട്ട പ്രദേശങ്ങളായി പരിഗണിക്കുന്ന ചിലത് ബോര്‍ഡിന്‍െറ പട്ടികയില്‍ ഉണ്ടാവാനിടയില്ല. അതിനാല്‍, സിംഗിള്‍ബെഞ്ചിന്‍െറ ഉത്തരവ് പരിസ്ഥിതി മേഖലയില്‍ ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാക്കും.
ജൈവ വൈവിധ്യ ബോര്‍ഡിന്‍െറ പട്ടികയില്‍നിന്ന് ഒഴിവാക്കിയെന്നത് ക്വാറി അനുവദിക്കാന്‍ കാരണമല്ളെന്നും സര്‍ക്കാറിന്‍െറ അപ്പീലില്‍ പറയുന്നു.
സര്‍ക്കാറിനൊപ്പം സംസ്ഥാന പരിസ്ഥിതി ആഘാത പഠന അതോറിറ്റിയും അപ്പീല്‍ സമര്‍പ്പിച്ചിട്ടുണ്ട്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.