'എന്റെ നഗരത്തിൽ ഇനിയെന്തൊക്കെ വേണം'; അഭിപ്രായംതേടി ആര്യാ രാജേന്ദ്രൻ

തിരുവനന്തപുരം നഗരസഭയുടെ 2022-23 ബജറ്റിലേക്ക് പൊതുജനങ്ങളില്‍ നിന്നും നിര്‍ദേശങ്ങള്‍ തേടി മേയര്‍ ആര്യ രാജേന്ദ്രന്‍. സമൂഹമാധ്യമത്തിലൂടെയാണ് മേയർ അഭിപ്രായം തേടിയത്. പോസ്റ്റിന്റെ പൂർണ രൂപം താഴെ.


2022- 23 ലെ തിരുവനന്തപുരം നഗരസഭ ബഡ്ജറ്റിലേക്ക് പൊതുജനങ്ങളിൽ നിന്നും നിർദ്ദേശങ്ങൾ സ്വീകരിക്കുന്നു. " എന്റെ നഗരത്തിൽ ഇനിയെന്തൊക്കെ വേണം !!! " എന്ന് ഓരോ നഗരവാസികൾക്കും വിവിധ ആവശ്യങ്ങൾക്ക് നഗരത്തിലെത്തുന്ന മറ്റ് അതിഥികൾക്കും പറയാം. പ്രായോഗികതയും ആവശ്യകതയും പരിഗണിച്ച് നിർദ്ദേശങ്ങൾ ബഡ്ജറ്റിന്റെ ഭാഗമാക്കും. ഇതോടൊപ്പമുള്ള ഇമെയിൽ വിലാസത്തിൽ നിർദ്ദേശങ്ങൾ അയച്ച് തന്ന് നമ്മുടെ നഗരവികസനത്തിൽ പങ്കാളികളാകണമെന്ന് എല്ലാവരോടും വിനയപൂർവ്വം അഭ്യർത്ഥിക്കുന്നു. ഇ-മെയിൽ tvmbudget2022@gmail.com



Tags:    
News Summary - ‘What else is needed in my city’; Arya Rajendran seeking comment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.