കൊച്ചി: യു.എ.ഇ കോൺസുലേറ്റിെൻറ നയതന്ത്ര ചാനൽവഴി സ്വർണം കടത്തിയ സംഭവത്തിന് തീവ്രവാദ ബന്ധത്തിന് തെളിവെന്തെന്ന് കോടതി. കേസിലെ മൂന്നാം പ്രതി സ്വപ്ന സുരേഷിെൻറ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് എറണാകുളം പ്രത്യേക എൻ.ഐ.എ കോടതി അന്വേഷണ സംഘത്തോട് ഇക്കാര്യം ആരാഞ്ഞത്. കള്ളക്കടത്തിനെ തീവ്രവാദ പ്രവർത്തനവുമായി ബന്ധിപ്പിക്കാൻ കഴിയുന്ന രേഖകളും വിശദാംശങ്ങളും സമർപ്പിക്കാൻ പ്രത്യേക കോടതി ജഡ്ജി പി. കൃഷ്ണകുമാർ എൻ.ഐ.എക്ക് നിർദേശം നൽകി.
അതേസമയം, കേസ് ഡയറി ഹാജരാക്കുേമ്പാൾ തീവ്രവാദ കുറ്റം ചുമത്താനിടയായ സാഹചര്യം കോടതിക്ക് ബോധ്യപ്പെടുമെന്ന് എൻ.ഐ.എക്കുവേണ്ടി ഹാജരായ അഭിഭാഷകൻ അർജുൻ അമ്പലപ്പട്ട ബോധിപ്പിച്ചു. സ്വർണക്കടത്തിലൂടെ നേടിയ പണം തീവ്രവാദ പ്രവർത്തനത്തിലേക്കാണ് പോയത്. കെ.ടി. റമീസിന് കീഴിലുള്ള സംഘം നയതന്ത്ര ചാനൽ വഴി സ്വർണം കടത്താൻ സ്വപ്നയെ ഉപയോഗപ്പെടുത്തുകയായിരുന്നു. സ്വപ്ന ഇല്ലായിരുന്നെങ്കിൽ പ്രതികൾക്ക് ഒരിക്കലും സ്വർണം ഇങ്ങനെ കടത്താൻ കഴിയില്ല.
ലോക്ഡൗൺ കാലത്ത് പരമാവധി സ്വർണം കള്ളക്കടത്ത് നടത്തി രാജ്യത്തിെൻറ സാമ്പത്തിക സ്ഥിരത നഷ്ടപ്പെടുത്താൻ പ്രതികൾ ശ്രമിച്ചതിെൻറ തെളിവുകൾ ലഭിച്ചു.
രാഷ്ട്രീയ കാരണങ്ങളാലാണ് പ്രതിചേർക്കാൻ എൻ.ഐ.എയുടെ ഭാഗത്തുനിന്ന് തിടുക്കമുണ്ടായതെന്ന് സ്വപ്നയുടെ അഭിഭാഷകൻ ജിയോ പോളും സംശയം പ്രകടിപ്പിച്ചു. കസ്റ്റംസ് നയതന്ത്ര ബാഗേജ് പിടികൂടി അഞ്ചു ദിവസത്തിനു ശേഷമാണ് എൻ.ഐ.എ സ്വപ്നയെ പ്രതിചേർത്ത് എഫ്.ഐ.ആർ സമർപ്പിക്കുന്നത്. ആ സമയത്ത് സ്വപ്ന കസ്റ്റംസ് കേസിലെ പ്രതിപോലും ആയിരുന്നില്ല. രാഷ്ട്രീയ കാരണങ്ങളാണ് പ്രതിയാക്കിയത്. സ്വപ്നക്ക് തീവ്രവാദ പ്രവർത്തനവുമായി ബന്ധമുള്ളതായി റിമാൻഡ് റിപ്പോർട്ടിലില്ല; ജാമ്യം നൽകണമെന്നുമായിരുന്നു ആവശ്യം. ഉയർന്ന അളവിൽ കള്ളനോട്ട് കടത്തുന്നതിനെയാണ് യു.എ.പി.എ 15ാം വകുപ്പ് തീവ്രവാദകുറ്റമായി പരാമർശിക്കുന്നത്. സ്വർണ കള്ളക്കടത്ത് ഇതിെൻറ പരിധിയിൽ വരില്ല.
കസ്റ്റംസ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത കേസ് ഒരിക്കലും എൻ.ഐ.എ ആക്ടിന് കീഴിൽ വരില്ല. യു.എ.പി.എയുടെ ഭേദഗതിയുമായി ബന്ധപ്പെട്ട് മുൻ കേന്ദ്ര ധനമന്ത്രി പാർലമെൻറിൽ നടത്തിയ പരാമർശങ്ങളും ശാസ്ത്രജ്ഞൻ നമ്പി നാരായണനെ ചാരക്കേസിെൻറ പേരിൽ അനാവശ്യമായി അഞ്ച് ഏജൻസികൾ വേട്ടയാടിയതിനെയും അഭിഭാഷകൻ പരാമർശിച്ചു.
അടുത്ത ദിവസം നടക്കുന്ന തുടർവാദം കേൾക്കലിൽ എൻ.ഐ.എക്കുവേണ്ടി അസി. സോളിസിറ്റർ ജനറലാകും ഹാജരാകുക. കേസിൽ ആഗസ്റ്റ് നാലിന് കോടതി തുടർവാദം കേൾക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.