മലപ്പുറം: കടലിൽ പോകുന്ന മത്സ്യത്തൊഴിലാളികൾക്ക് അപകടമുണ്ടായാൽ രക്ഷാപ്രവർത്തനത്തിന് സർക്കാർ സംവിധാനങ്ങൾ ഉപകരിക്കുന്നില്ലെന്ന് ആക്ഷേപം. കോടികൾ ചെലവഴിച്ച് പദ്ധതികൾ നടപ്പാക്കിയെന്ന് അവകാശപ്പെടുേമ്പാഴും സ്വന്തം ജീവൻ അപകടപ്പെടുത്തി മത്സ്യത്തൊഴിലാളികൾ തന്നെ സഹജീവികളെ രക്ഷിക്കേണ്ട അവസ്ഥയാണ് സംസ്ഥാനത്തുള്ളത്.
ആഗസ്റ്റ് 27ന് കൊട്ടിഘോഷിച്ച് മൂന്ന് മറൈൻ ആംബുലൻസുകൾ പുറത്തിറക്കിയിരുന്നു. മത്സ്യത്തൊഴിലാളികൾക്ക് അപകട സമയത്ത് അടിയന്തര വൈദ്യസഹായം നൽകാനും അവരെ പെട്ടെന്ന് കരയിൽ എത്തിക്കാനും ഒരു ബോട്ടിന് 6.8 കോടി ചെലവിട്ടാണ് സംവിധാനമൊരുക്കിയത്. പ്രത്യാശ, പ്രതീക്ഷ, കാരുണ്യ എന്നിങ്ങനെ പേരിട്ട ആംബുലൻസുകളിൽ ഒന്ന് തിരുവനന്തപുരത്തും രണ്ടെണ്ണം കൊച്ചിയിലുമാണുള്ളത്.
ഉദ്ഘാടനം കഴിഞ്ഞ് ഏതാനും ദിവസങ്ങൾക്കകം തിരുവനന്തപുരം, പൊന്നാനി, താനൂർ എന്നിവിടങ്ങളിൽ കടൽക്ഷോഭത്തിൽപെട്ടവരെ രക്ഷിക്കാൻ ഈ സേവനം ലഭിച്ചില്ല. അഴീക്കൽ ഹാർബറിലും സമാന അപകടമുണ്ടായി. രണ്ടു മീൻപിടിത്ത ബോട്ടുകളാണ് അപകടത്തിൽ പെട്ടത്. മത്സ്യത്തൊഴിലാളികളാണ് ചെറുവള്ളങ്ങളിൽ പോയി 18 സഹപ്രവർത്തകരെ രക്ഷപ്പെടുത്തിയത്.
തിരുവനന്തപുരത്ത് അപകടം നടന്നയുടൻ വിഴിഞ്ഞത്ത് നങ്കൂരമിട്ട മറൈൻ ആംബുലൻസിെൻറ സഹായത്തിന് പ്രദേശവാസികൾ അധികൃതരെ സമീപിച്ചെങ്കിലും എൻജിൻ കേടാണെന്നും മുകളിൽ നിന്നുള്ള അനുമതിയുണ്ടെങ്കിലേ രക്ഷാപ്രവർത്തനത്തിന് ഇറങ്ങാനാവൂ എന്നുമായിരുന്നു മറുപടി. പൊന്നാനിയിൽ കോസ്റ്റ് ഗാർഡ് ബോട്ടുണ്ട്. പേക്ഷ, കരയിലാണെന്ന് മാത്രം. രക്ഷാപ്രവർത്തനത്തിന് ആകെയുള്ളത് ഫിഷറീസ് വകുപ്പിെൻറ വാടക ബോട്ടാണ്. പൊന്നാനി, താനൂർ, പരപ്പനങ്ങാടി, കടലുണ്ടി എന്നീ മേഖലകൾക്കെല്ലാം കൂടിയാണിത്. ഇവിടെയും മത്സ്യത്തൊഴിലാളികൾ സ്വന്തം നിലയിലാണ് ആദ്യദിവസം തിരച്ചിലിന് പോയത്. രണ്ടാം ദിവസമാണ് ഫിഷറീസ് ബോട്ട് എത്തിയത്. അപ്പോഴേക്കും ഒരാൾ മരിക്കുകയും രണ്ടുപേരെ കാണാതാവുകയും ചെയ്തു.
എന്താണ് മറൈൻ ആംബുലൻസ്
കടലിൽ അപകടത്തിൽപെടുന്ന 10 പേർക്ക് ഒരേസമയം പ്രാഥമിക ചികിത്സ നൽകി കരയിലെത്തിക്കാൻ സാധിക്കുന്ന ബോട്ടാണിത്. 23 മീറ്റർ നീളവും അഞ്ചര മീറ്റർ വീതിയും മൂന്നു മീറ്റർ ആഴവുമുണ്ട്. 700 എച്ച്.പിയുടെ രണ്ട് സ്കാനിയ എൻജിനുകൾ ഘടിപ്പിച്ച ആംബുലൻസുകൾക്ക് 14 നോട്ടിക്കൽ മൈൽ സ്പീഡുണ്ട്. അഞ്ച് പേർക്ക് ഒരേ സമയം തീവ്രപരിചരണം, 24 മണിക്കൂറും പാരാമെഡിക്കൽ സേവനം, പ്രത്യേക പരിശീലനം ലഭിച്ച നാല് സീ റെസ്ക്യു സ്ക്വാഡ്, പോർട്ടബിൾ മോർച്ചറി, ആധുനിക മെഡിക്കൽ ഉപകരണങ്ങളും മരുന്നുകളും ഉൾപ്പെടെയുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.