പൊലീസ് ആരെയൊക്കെ ​സല്യൂട്ട്​ ചെയ്യണം ​? പ്രോ​ട്ടോകോൾ പറയുന്നതെന്ത്​

ഒല്ലൂർ എസ്.ഐയെ കൊണ്ട് സല്യൂട്ട് ചെയ്യിപ്പിച്ച സുരേഷ് ഗോപി എം.പിയുടെ നടപടി വിവാദമായിരുന്നു. കണ്ടിട്ടും ജീപ്പിൽ നിന്നിറങ്ങാതിരുന്ന എസ്.ഐയെ വിളിച്ചുവരുത്തിയാണ് സുരേഷ്​ ഗോപി സല്യൂട്ട് ചെയ്യിച്ചത്. പുത്തൂരിൽ ചുഴലിക്കാറ്റ് ഉണ്ടായ പ്രദേശം സന്ദർശിക്കുന്നതിനിടെയാണ് സംഭവം.'ഞാന്‍ എംപിയാ കേട്ടോ, മേയറല്ല. ഒരു സല്യൂട്ടാവാം. ശീലങ്ങളൊന്നും മറക്കരുത്' എന്നാണ് സുരേഷ് ഗോപി പറഞ്ഞത്. ഇതോടെ, എസ്.ഐ സല്യൂട്ട് അടിക്കുകയും ചെയ്തു.

ഇതോടെ പൊലീസുകാർ ആർക്കൊക്കെ സല്യൂട്ട്​ ചെയ്യണമെന്ന ചർച്ച വീണ്ടും സജീവമായി. താഴ്​ന്ന റാങ്കിലുള്ളവർ ഉയർന്ന റാങ്കിലുള്ളവരോട്​ ഏകപക്ഷീയമായി ചെയ്യുന്ന ആചാരമല്ല സല്യൂട്ട്​. താഴ്​ന്ന റാങ്കിലുള്ളവർ സല്യൂട്ടടിക്കു​േമ്പാൾ ഉയർന്ന റാങ്കിലുള്ളവരും തിരിച്ച്​ സല്യൂട്ടടിക്കും. എം.പി, എം.എൽ.എ തുടങ്ങിയവർക്ക്​ സല്യൂട്ട്​ നൽകാൻ നിയമത്തിൽ വ്യവസ്ഥ ഇല്ലെങ്കിലും പലപ്പോഴും ജനപ്രതിനിധികളെ ബഹുമാനിക്കുന്നതിനാലാണ്​​ സല്യൂട്ട്​ നൽകാൻ പൊലീസ്​ ഉദ്യോഗസ്ഥർ തയാറാവുന്നത്​.

Also Read:കണ്ടിട്ടും ജീപ്പിൽ നിന്നിറങ്ങിയില്ല; എസ്.ഐയെ കൊണ്ട് സല്യൂട്ട് ചെയ്യിച്ച് സുരേഷ് ഗോപി എം.പി

പൊലീസുകാർ സല്യൂട്ട്​ ചെയ്യേണ്ടത്​ ഇവരെ

  • രാഷ്​ട്രപതി, പ്രധാനമന്ത്രി, ഉപരാഷ്​ട്രപതി​, ഗവർണർ
  • മുഖ്യമന്ത്രി, കേന്ദ്ര-സംസ്ഥാന മന്ത്രിമാർ
  • യൂണിഫോമിലുള്ള ജനറൽ ഓഫിസർമാർ
  • മേലുദ്യോഗസ്ഥർ
  • സുപ്രീംകോടതി, ഹൈകോടതി ജഡ്​ജി
  • യൂണിറ്റ്​ കമാൻഡന്‍റുമാർ
  • ജില്ല കലക്​ടർ ​
  • സെഷൻസ്​ ജഡ്​ജ്​, ഡിസ്​ട്രിക്​ മജിസ്​ട്രേറ്റ്​
  • ദേശീയപതാക, വിവിധ സേനകളുടെ പതാക
  • മൃതദേഹം
  • സേനകളിലെ കമ്മിഷൻഡ്​, ഫീൽഡ്​ റാങ്ക്​ ഉദ്യോഗസ്ഥർ
Tags:    
News Summary - Who should the police salute? What the protocol says

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.