എന്തുകൊണ്ട്​ കേരളത്തിൽ പെട്രോളി​േന്‍റയും ഡീസലി​േന്‍റയും നികുതി കുറക്കുന്നില്ല; വിശദീകരിച്ച്​ ധനമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത്​ ഇന്ധനനികുതിയിൽ ഇളവ്​ നൽകാനാവില്ലെന്ന്​ വ്യക്​തമാക്കി ധനമന്ത്രി കെ.എൻ.ബാലഗോപാൽ. കോവിഡുകാലത്ത്​ സംസ്ഥാനത്ത്​ നികുതി വർധിപ്പിച്ചിട്ടില്ല. പല സംസ്ഥാനങ്ങളും കോവിഡ്​ പ്രതിസന്ധി മറികടക്കാൻ അധിക സെസും നികുതിയും ഏർപ്പെടുത്തിയിരുന്നു. ജനങ്ങളെ ബുദ്ധിമുട്ടിക്കാതിരിക്കാൻ നികുതി വർധനവ്​ വേണ്ടെന്നായിരുന്നു സംസ്ഥാന സർക്കാർ തീരുമാന​ം. കൂട്ടിയ ഇന്ധന നികുതിയാണ്​ പല സംസ്ഥാനങ്ങളും ഇപ്പോൾ കുറച്ചതെന്നും കെ.എൻ.ബാലഗോപാൽ വിശദീകരിച്ചു.

യു.ഡി.എഫ്​ സർക്കാർ 13 തവണയാണ്​ ഇന്ധന നികുതി കൂട്ടിയത്​. എന്നാൽ, ഇത്തരത്തിൽ നികുതി കൂട്ടി മുന്നോട്ട്​ പോകാൻ സർക്കാർ തൽക്കാലം ഉദ്ദേശിക്കുന്നില്ല. ഒന്നാം പിണറായി സർക്കാർ ഒരു തവണ നികുതി കുറച്ചിരുന്നു. ഇതുമൂലം 550 കോടിയുടെ നഷ്​ടമുണ്ടായെന്നും അദ്ദേഹം പറഞ്ഞു.

തെറ്റിദ്ധാരണ പരത്താനാണ്​ പ്രതിപക്ഷത്തിന്‍റെ ശ്രമം. ബി.ജെ.പിയെ സഹായിക്കാനാണ്​ അവരുടെ നീക്കമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്രസർക്കാർ കൂട്ടിയ നികുതിയുടെ മൂന്നിലൊന്ന്​ മാത്രമാണ്​ ഇപ്പോൾ കുറച്ചിരിക്കുന്നത്​. 2018ൽ ക്രൂഡ്​ ഓയിൽ വില കുറഞ്ഞ​ിരിക്കുന്ന സമയത്താണ്​ കേന്ദ്രം നികുതി വർധിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രം ഇന്ധനവില കുറച്ചപ്പോൾ അതിന്​ ആനുപാതികമായി കേരളത്തിലും കുറഞ്ഞു. അർഹമായ നികുതിവിഹിതം കേന്ദ്രസർക്കാർ നൽകുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.

Tags:    
News Summary - Why Kerala does not reduce taxes on petrol and diesel; Explained Finance Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.