കോട്ടയം: ലവ് ജിഹാദും നാർകോട്ടിക് ജിഹാദുമുണ്ടെന്ന പാലാ ബിഷപ് ജോസഫ് കല്ലറങ്ങാട്ടിെൻറ പരാമർശം ഭരണപക്ഷവും പ്രതിപക്ഷവും തള്ളിയതോടെ തെൻറ വാദം തെളിയിക്കേണ്ട ബാധ്യത ബിഷപ്പിനും അദ്ദേഹത്തെ പിന്തുണക്കുന്ന കത്തോലിക്ക സഭക്കുമായി. മുഖ്യമന്ത്രി പിണറായിയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കടുത്തഭാഷയിൽ ബിഷപ്പിെൻറ നിലപാടിനെ വിമർശിച്ചു. മുൻ ഡി.ജി.പി ലോക്നാഥ് െബഹ്റയുടെ പേരുകൂടി പരാമർശിച്ച് ആരോപണത്തിന് ആധികാരികത വരുത്താൻ ബിഷപ് ശ്രമിച്ചിരുന്നു. ഹൈകോടതി തള്ളിയ ലവ് ജിഹാദ് ആരോപണം വീണ്ടും ഉന്നയിക്കുന്നത് വഴി വർഗീയധ്രുവീകരണമാണ് ബിഷപ് ലക്ഷ്യംവെക്കുന്നതെന്ന ധാരണ പൊതുസമൂഹത്തിൽ ശക്തമാണ്.
ഇത് ചൂണ്ടിക്കാട്ടി മുസ്ലിം സമുദായത്തിലെ വിവിധ സംഘടനകൾ വലിയ പ്രതിഷേധമാണ് ഉയർത്തിയത്.
നിലവിൽ കത്തോലിക്ക സഭയിലെ ചില ബിഷപ്പുമാരും ബി.ജെ.പി നേതാവ് കെ. സുരേന്ദ്രനുമാണ് ബിഷപ്പിന് പിന്തുണയുമായി എത്തിയത്. അതേ സമയം കോൺഗ്രസ് വർക്കിംഗ് പ്രസിഡണ്ട് പി.ടി.തോമസ്, നിരണം ഭദ്രാസനാധിപൻ മാർ കൂറിലോസ് തുടങ്ങിയവരും ബിഷപ്പിനെതിരെ രംഗത്തു വന്നിട്ടുണ്ട്.
ഏതാണ്ട് 10 വർഷം മുമ്പ് സഭ തുടക്കമിട്ട പ്രചാരണമാണ് ലവ് ജിഹാദ്. എന്നാൽ, രാഷ്ട്രീയ മുതെലടുപ്പായത് കേരള കോൺഗ്രസ് മാണി ഗ്രൂപ്പിെൻറ ഇടതുമുന്നണി പ്രവേശനത്തോെടയായിരുന്നു.
ലവ് ജിഹാദ് വിവാദം ഉയർത്താൻ കഴിഞ്ഞ ഒക്ടോബറിൽതന്നെ കത്തോലിക്ക സഭ തയാറെടുപ്പു നടത്തിയിരുന്നു. പ്രചാരണങ്ങൾ പ്രാർഥനഗ്രൂപ്പുകളിൽ സജീവമാക്കുകയും ചെയ്തു.
പല ബിഷപ്പുമാരും പരസ്യമായി അനുകൂല സമീപനം സ്വീകരിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിനുമുമ്പ് യു.ഡി.എഫ് നിയന്ത്രിക്കുന്നത് മുസ്ലിം ലീഗ് ആണെന്നും അവിടെ നിന്നാൽ ൈക്രസ്തവർക്ക് ഗുണം കിട്ടില്ലെന്നുമുള്ള പ്രചാരണം നടത്താൻ വിശ്വാസികളുടെ വിവിധ ഗ്രൂപ്പുകൾ ശ്രദ്ധിച്ചിരുന്നു. ന്യൂനപക്ഷ ആനുകൂല്യങ്ങൾ മുസ്ലിം സമുദായത്തിന് മാത്രം കിട്ടാൻ ഇതാണ് കാരണമെന്ന വാദവും ഉയർത്തിയിരുന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് ഏതാനും നാൾ അവശേഷിക്കെ ലവ് ജിഹാദ് പ്രധാന പ്രശ്നമായി ഉയർന്നുവരികയും ചെയ്തു. സംശയം ദൂരീകരിക്കപ്പെടണമെന്ന് തെരഞ്ഞെടുപ്പ് പരിപാടിക്കിെട കേരള കോണ്ഗ്രസ് (എം) ചെയര്മാന് ജോസ് കെ. മാണി ഉന്നയിച്ചു. തുടർന്ന് വിഷയം ചർച്ച ചെയ്യാൻ ഇടതുമുന്നണി തയാറാവണമെന്ന ആവശ്യവുമായി കാത്തലിക് ഫോറം അടക്കമുള്ള സംഘടനകളും രംഗത്തെത്തി. നിലവിൽ പാലാ ബിഷപ്പിെൻറ നിലപാടിനെ മുഖ്യമന്ത്രി തള്ളിയതോടെ കേരള കോൺഗ്രസ്-എം നിലപാട് നിർണായകമാവുകയാണ്. സർക്കാറിനൊപ്പമാണോ ബിഷപ്പിനൊപ്പമാണോ എന്ന് വെളിപ്പെടുത്തേണ്ട നിലയിലേക്ക് അവർ എത്തിയിരിക്കയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.