സംസ്ഥാനത്ത് ഇന്നും പരക്കെ മഴക്ക്​ സാധ്യതയെന്ന്​ കാലാവസ്ഥ വകുപ്പ്; ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായേക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും പരക്കെ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ പ്രവചനം. ഇടുക്കി ജില്ലയിൽ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

വെള്ളിയാഴ്ചയോടെ അറബിക്കടലിൽ രൂപ്പെടുന്ന ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റാകാനുള്ള സാധ്യതയുണ്ടെന്നും കാലാസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നുണ്ട്. 

തെക്കൻ ജില്ലകളിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ അതിശക്തമായ മഴയാണ് പെയ്തത്. തലസ്ഥാന നഗരത്തിൽ ഇന്നലെ രാത്രി പെയ്തത് 142 മില്ലീ മീറ്റർ മഴ.

നഗരത്തിലെയും ജില്ലയിലെയും താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. വരുന്ന നാലു ദിവസം കൂടി ഇത്തരത്തിൽ സംസ്ഥാനത്ത് മഴ തുടരുമെന്നാണ് പ്രവചനം. 

Tags:    
News Summary - Widespread rain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.