തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ കൊല്ലപ്പെട്ട സനൽകുമാറിെൻറ ഭാര്യ വിജി സെക്രേട്ടറിയറ്റിനു മുന്നിൽ അന ിശ്ചിതകാല സത്യഗ്രഹം ആരംഭിച്ചു. ജീവിക്കാൻ സാഹചര്യമില്ലെന്നും ജോലി നൽകാമെന്ന സർക്കാർ വാഗ്ദാനം പാലിക്കണെമ ന്നും ആവശ്യപ്പെട്ടാണ് സമരം. വിജിക്കൊപ്പം രണ്ടു മക്കളും സനൽകുമാറിെൻറ മാതാവും സത്യഗ്രഹത്തിനുണ്ട്.
സനൽ കുമാർ കൊല്ലപ്പെട്ടിട്ട് ഒരു മാസവും അഞ്ചുദിവസവും കഴിഞ്ഞു. ഇതുവരെ സർക്കാറിെൻറ ഭാഗത്തു നിന്ന് ഒരു സഹായവും ലഭിച്ചിട്ടില്ല. താമസിക്കുന്ന വീട് ജപ്തി ഭീഷണിയിലാണ്. ജീവിക്കാൻ മാർഗമില്ലെന്നും വിജി പറഞ്ഞു.
നവംബർ അഞ്ചിനാണ് ഡിവൈ.എസ്.പി ഹരികുമാറുമായുള്ള വാക്കുതർക്കത്തിെനാടുവിൽ സനൽകുമാർ െകാല്ലപ്പെടുന്നത്. വാക്കുതർക്കത്തിനിടെ ഹരികുമാർ സനലിനെ തള്ളിയിടുകയും അതേസമയം അതുവഴി വന്ന വാഹനം ഇടിക്കുകയുമായിരുന്നു. എന്നാൽ അപകടം നടന്നയുടൻ ഹരികുമാർ സംഭവ സ്ഥലത്തു നിന്ന് രക്ഷപ്പെടുകയായിരുന്നു. സനൽകുമാർ മരിക്കുകയും ചെയ്തു.
വാർത്ത പുറം ലോകമറിഞ്ഞതോടെ ഡിവൈ.എസ്.പി ഒളിവിൽ പോവുകയും സനലിെൻറ കുടുംബത്തിന് നീതി ലഭിക്കുന്നതിന് വേണ്ടി നാട്ടുകാർ പ്രക്ഷോഭം ആരംഭിക്കുകയും ചെയ്തു.
തുടർന്ന് ഡിവൈ.എസ്.പിക്ക് സസ്പെൻഷൻ നൽകുകയും സനലിെൻറ കുടുംബത്തിന് സർക്കാർ ജോലിയും സഹായവും വാഗ്ദാനം ചെയ്യുകയുമായിരുന്നു. എന്നാൽ സസ്െപൻഷൻ ലഭിച്ചതിനു പിറകെ ഡിവൈ.എസ്.പി ആത്മഹത്യ ചെയ്തു. അതോടെ കേസ് കെട്ടടങ്ങുകയായിരുന്നു.
അതിനിടെ സനലിെൻറ വീട്ടിൽ മറ്റാർക്കും വരുമാനമില്ലാത്തതിൽ വായ്പ തിരിച്ചടക്കാൻ സാധിക്കാതെ ബാങ്കിൽ നിന്ന് ജപ്തി നോട്ടീസ് ലഭിച്ചു. അതോടെയാണ് കുടുംബം അനിശ്ചിതകാല സമരത്തിന് ഇറങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.