കോട്ടയം: പങ്കാളികളെ കൈമാറുന്നതിനായി പ്രവര്‍ത്തിക്കുന്ന സമൂഹമാധ്യമ കൂട്ടായ്മകള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ശക്തമാക്കി.
പ്രതികളുടെ ഫോണുകള്‍, ലാപ്ടോപ്പുകള് തുടങ്ങിയവ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന 15 കൂട്ടായ്മകളാണ് കണ്ടെത്തിയത്. ഇവർ നിരീക്ഷണത്തിലാണ്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ കൂടുതല്‍ വിവരങ്ങള്‍ പൊലീസ് ശേഖരിച്ചുവരുകയാണ്.
മെസഞ്ചര്‍, വാട്സ്ആപ് തുടങ്ങിയവ കേന്ദ്രീകരിച്ചാണ് ഉത്തരം കൂട്ടായ്മകള്‍. ഓരോന്നിലും 1500 മുതല്‍ രണ്ടായിരത്തോളം അംഗങ്ങളാണുള്ളത്. സമൂഹത്തിലെ ഉന്നതരടക്കമുള്ളവരുണ്ട്. സെക്സ് റാക്കറ്റുകളും പങ്കാളികളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.