കോതമംഗലത്ത് വന്യമൃഗ ശല്യം: യുവാവ് ദേഹത്ത് പെട്രോളൊഴിച്ചു; ആത്മഹത്യാ ഭീഷണി

കോതമംഗലം: മാമലക്കണ്ടം എളംബ്ലാശേരിയിൽ യുവാവ് ദേഹത്ത് പെട്രോൾ ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കുന്നു. വനം സരക്ഷണ സമിതിയുടെ കെട്ടിടത്തിന് അകത്തു കയറിയാണ് ആത്മഹത്യാ ഭീഷണി മുഴക്കുന്നത്. വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം വേണമെന്നാണ് സോളമൻ ആവശ്യപ്പെടുന്നത്.

കഴിഞ്ഞ കുറെ കാലങ്ങളായി ഈ മേഖലയിൽ കാട്ടന ശല്യം രൂക്ഷമാണ്. കൃഷി വിളവെടുക്കാറാകുമ്പോൾ കാട്ടാനകളെത്തി നശിപ്പിക്കും. പലയിടങ്ങളില്‍ നിന്നും വായ്പയെടുത്താണ് പലരും കൃഷി ചെയ്യുന്നത്. ഇനി വായ്പകള്‍ തിരിച്ചടക്കാനോ മറ്റ് കൃഷിയുമായി മുന്നോട്ട് പോകാനോ കഴിയാത്ത അവസ്ഥയിലാണ് ഇവര്‍. ഈ മേഖലയിൽ ജീവിതത്തിന് ഭീഷണിയായി കാട്ടാന ശല്യം വ്യാപിച്ചിട്ടുണ്ട്.

നിരന്തരം കാട്ടാന ശല്യം നേരിടുന്ന പ്രദേശമാണ് മാമലക്കണ്ടം. യുവാവിനെ പിന്തിരിപ്പിക്കാനുള്ള തീവ്ര ശ്രമത്തിലാണ് സ്ഥലത്തുള്ളവർ. ഫയർഫോഴ്‌സ്, പൊലീസ്, വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിയിട്ടുണ്ട്. 

Tags:    
News Summary - Wild animal harassment in Kothamangalam: Youth poured petrol on body; Suicide threat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.