ആൾറൗണ്ട് മികവുമായി മിന്നു മണി, സൂപ്പറാക്കി സജന; ആസ്ട്രേലിയക്കെതിരെ ഇന്ത്യ എക്ക് വൻ ജയം

മെൽബൺ: ആസ്ട്രേലിയൻ വനിത എ ടീമിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തിൽ മലയാളി കരുത്തിൽ ഇന്ത്യക്ക് ജയം. നായിക മിന്നു മണിയും മറ്റൊരു മലയാളി താരം സജന സജീവനും തിളങ്ങിയ മത്സരത്തിൽ 171 റൺസിനായിരുന്നു ഇന്ത്യൻ ജയം. ആദ്യ രണ്ടു മത്സരങ്ങളും ജയിച്ച് ആസ്​ട്രേലിയൻ വനിതകൾ പരമ്പര സ്വന്തമാക്കിയിരുന്നു.

ടോസ് നേടിയ ആസ്ട്രേലിയ ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. തേജൽ ഹസാബ്നിസ് (66 പന്തിൽ 50), രാഘ്‍വി ബിസ്ത് (64 പന്തിൽ 53) എന്നിവരുടെ അർധസെഞ്ച്വറികളുടെയും സജന സജീവൻ (49 പന്തിൽ 40), മിന്നു മണി (56 പന്തിൽ 34) എന്നിവരുടെ മികച്ച ബാറ്റിങ്ങിന്റെയും പിൻബലത്തിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 243 റൺസാണ് ഇന്ത്യൻ വനിതകൾ നേടിയത്.

എന്നാൽ, മറുപടി ബാറ്റിങ്ങിനിറങ്ങിയ ആസ്ട്രേലിയ വെറും 72 റൺസിന് കൂടാരം കയറുകയായിരുന്നു. അഞ്ചോവറിൽ 14 റൺസ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് പിഴുത പ്രിയ മിശ്രയാണ് ഓസീസിനെ ബാറ്റിങ്ങിനെ എറിഞ്ഞിട്ടത്. 22 റൺസെടുത്ത മാഡി ഡാർകെയാണ് അവരുടെ ടോപ് സ്കോറർ. ടെസ് ഫ്ലിന്റോഫ് (20), ചാർളി നോട്ട് (11) എന്നിവർക്ക് മാത്രമാണ് ഇതിന് പുറമെ രണ്ടക്കം കടക്കാനായത്. മിന്നു മണി 2.1 ഓവറിൽ നാല് റൺസ് മാത്രം വഴങ്ങി രണ്ടു വിക്കറ്റ് നേടി ബൗളിങ്ങിലും തിളങ്ങിയപ്പോൾ മേഘ്ന സിങ്, യഷസ്രി, സൈക ഇസ്ഹാഖ് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി. 

Tags:    
News Summary - Minnu Mani with all-round excellence, Sajana's Super show; Big win for India A against Australia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.