പാലക്കാട് ധോണിയിൽ വീണ്ടും കാട്ടാനയിറങ്ങി. ധോണി സ്വദേശിനി ശാന്തയുടെ വീടിന് സമീപത്തായാണ് പി.ടി സെവൻ എത്തിയത്. ഈ സാഹചര്യത്തിൽ എപ്പോൾ മയക്കുവെടി വെക്കുമെന്ന ചോദ്യമാണ് നാട്ടുകാരിൽ നിന്നുയരുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ പി.ടി സെവനൊപ്പം ഉണ്ടായിരുന്ന രണ്ട് ആനകൾ ഇന്നലെ രാത്രിയിൽ എത്തിയിട്ടില്ല. ഡോക്ടർ അരുൺ സക്കറിയ വയനാട്ടിൽ നിന്നും എത്തിയിൽ മാത്രമെ ആനയെ മയക്കുവെടി വയ്ക്കാൻ കഴിയൂ.
പുലർച്ചെ 5.30നാണ് ആന ഇറങ്ങിയത്. ലീഡ് കോളേജിന് സമീപത്താണ് ആന എത്തിയത്. ആനയെ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ശ്രമഫലമായി ആനയെ കാടുകയറ്റി. ആനയെ തിങ്കളാഴ്ചയ്ക്ക് ശേഷം മയക്കുവെടിവയ്ക്കും. തിങ്കളാഴ്ചയ്ക്ക് ശേഷം ഡോക്ടർ അരുൺ സക്കറിയയുടെ സേവനത്തിൽ വ്യക്തത വരുമെന്നും തുടർന്ന് മയക്കുവെടി വെക്കും. ധോണ ിയിലെ കയറ്റിറക്കങ്ങൾ നിറഞ്ഞ ഭൂപ്രകൃതി വെല്ലുവിളിയാണ്. ആനയെ വെടിവെക്കാനുള്ള സ്ഥലം തെരഞ്ഞെടുക്കുകയാണ് പ്രധാന പ്രതിസന്ധി.
കാട്ടാനകൾ സ്ഥിരമായി ജനവാസ മേഖലയിൽ എത്തുന്നതിനാൽ ധോണി നിവാസികൾ ആശങ്കയിലാണ്. വി.കെ ശ്രീകണ്ഠൻ എം.പി ധോണിയിലെത്തി. നാട്ടുകാരിൽ വിവരങ്ങൾ ശേഖരിച്ചിരുന്നു. വയനാട് പുതുശേരിയിൽ കർഷകന്‍റെ ജീവനെടുത്ത കടുവക്കായുള്ള തിരച്ചിൽ തുടരുന്നു. രണ്ട് ദിവസം കടുവാക്കയി തെരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായിട്ടില്ല.
വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ മരിച്ച കർഷകൻ തോമസിന്റെ കുടുംബം പ്രതിഷേധം അവസാനിപ്പിച്ചു. മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി സംസ്കരിക്കും. ആക്ഷൻ കമ്മിറ്റി ഭാരവാഹികളുമായി ജില്ല കലക്ടർ എ. ഗീത നടത്തിയ ചർച്ചയിലാണ് ധാരണയായത്.
കുടുംബാംഗത്തിന് താൽക്കാലിക ജോലി നൽകും. സ്ഥിര ജോലിക്കുള്ള ശുപാർശ മന്ത്രിസഭക്ക് നൽകും. നഷ്ടപരിഹാരമായി 10 ലക്ഷം കുടുംബത്തിന് ഉടൻ നൽകും. 40 ലക്ഷം കൂടി നൽകാൻ സർക്കാറിനോട് ശുപാർശ ചെയ്യും. കടുവയെ പിടിക്കാൻ ആവശ്യമെങ്കിൽ കൂടുതൽ കൂടുകൾ സ്ഥാപിക്കാനും ചർച്ചയിൽ ധാരണയായി.
മരിച്ച തോമസ് എടുത്ത കാർഷിക വായ്പ എഴുതിത്തള്ളുന്നതിന് നടപടി സ്വീകരിക്കുമെന്നും കലക്ടർ ഉറപ്പു നൽകി. കടുവയെ ഇതുവരെയും കണ്ടെത്താനായിട്ടില്ല. കടുവ സാന്നിധ്യം സ്ഥിരീകരിച്ച തൊണ്ടർനാട് പഞ്ചായത്തിലെ വെള്ളാരംകുന്നിൽ നൂറിലേറെ വനപാലക സംഘമാണ് ക്യാമ്പ് ചെയ്യുന്നത്. ആർ.ആർ.ടി സംഘത്തിന്‍റെ നേതൃത്വത്തിൽ തിരച്ചിൽ തുടരുകയാണ്. കടുവ ഉൾവനത്തിലേക്ക് കടന്നിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. വ്യാഴാഴ്ച രാവിലെയാണ് തോമസിനെ കടുവ ആക്രമിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.