മറയൂർ: മറയൂരിലെ സിനിമ ചിത്രീകരണ സ്ഥലത്തുനിന്ന് തമിഴ്നാട്ടിലേക്ക് മടങ്ങിയ വാഹനം കാട്ടാന ആക്രമിച്ചു. ആനമല കടുവ സങ്കേതത്തിനുള്ളിലെ പൊങ്ങനോട ഭാഗത്ത് ജീപ്പിന് നേരെയാണ് ആക്രമണം ഉണ്ടായത്.
വാഹനത്തിനുള്ളിൽ ഉണ്ടായിരുന്ന ആൾ ഓടി രക്ഷപ്പെട്ടു. മറയൂരിൽ ചിത്രീകരണം നടക്കുന്ന പൃഥ്വിരാജ് ചിത്രമായ വിലായത്ത് ബുദ്ധയുടെ ലൊക്കേഷനിൽനിന്ന് മടങ്ങിയതാണ് വാഹനം. രാവിലെ ആറരയോടെയാണ് സംഭവം. ജീപ്പ് തകർന്ന നിലയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.