ഇടുക്കിയിൽ വീണ്ടും കാട്ടാന ആക്രമണം; പെരിയകനാലിൽ ജീപ്പ് തകർത്തു, യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴക്ക്

ഇടുക്കി: ഇടുക്കിയിൽ വീണ്ടും കാട്ടാനയുടെ ആക്രമണം. പെരിയകനാൽ എസ്റ്റേറ്റ് ഭാഗത്ത് കാട്ടാന ജീപ്പ് തകർത്തു. യാത്രക്കാർ തലനാരിഴക്ക് രക്ഷപ്പെട്ടു. ഒരാൾക്ക് പരിക്കേറ്റു.

കൊച്ചി-ധനുഷ്കോടി ദേശീയപാതയിലാണ് സംഭവം. ചിന്നകനാൽ ഭാഗത്ത് നിന്ന് പൂപ്പാറയിലേക്ക് പോകുന്ന വഴി ഇന്നലെ രാത്രി 11 മണിയോടെയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്.

കാട്ടാനയെ കണ്ട് ജീപ്പ് നിർത്തുകയും പുറകോട്ട് എടുക്കുകയും ചെയ്തു. എന്നാൽ, പാഞ്ഞടുത്ത കാട്ടാന ജീപ്പ് തകർക്കുകയായിരുന്നു. യാത്രക്കാരായ നാലു പേർ ഓടി രക്ഷപ്പെടുകയായിരുന്നു. ഇതിൽ ഒരാൾക്ക് പരിക്കേറ്റു. ആന മാറിയ ശേഷമാണ് സ്ഥലത്ത് നിന്ന് ജീപ്പ് നീക്കിയത്.

അരിക്കൊമ്പനോ ചക്കകൊമ്പനോ ആകാം ആക്രമണം നടത്തയതെന്നാണ് നാട്ടുകാർ പറയുന്നത്.

Tags:    
News Summary - Wild elephant attacks again in Idukki; The jeep was broken in Periyakulam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.