കെ.എസ്.ഇ.ബി ജീവനക്കാരെ കാട്ടാന ആക്രമിച്ചു, ബൈക്ക് എടുത്തെറിഞ്ഞു

പുൽപള്ളി: ബൈക്കിൽ ജോലിക്ക് പോവുകയായിരുന്ന കെ.എസ്.ഇ.ബി ജീവനക്കാരെ കാട്ടാന ആക്രമിച്ചു. ബൈക്ക് എടുത്തെറിഞ്ഞു. ജീവനക്കാർ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. പുൽപള്ളി പാക്കം കുറിച്ചിപ്പറ്റയിലാണ് സംഭവം. 

വയനാട് കാട്ടിക്കുളം കെ.എസ്.ഇ.ബി സെക്ഷനിലെ ലൈൻമാൻ ജോണി, വർക്കർ എ.കെ. ഷിബു എന്നിവരെയാണ് രാവിലെ എട്ടേകാലോടെ കുറിച്ചിപ്പറ്റയിൽ വെച്ച് കാട്ടാന ആക്രമിച്ചത്. ഇരുവർക്കും നിസ്സാര പരിക്കുകളാണുള്ളത്. 

Tags:    
News Summary - wild elephant attacks kseb workers in wayanadu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.