അതിരപ്പിള്ളി മേഖലയിൽ വീണ്ടും കാട്ടാന ഇറങ്ങി: ജനം ഭീതിയിൽ

തൃശൂര്‍: അതിരപ്പിള്ളി മേഖലയിൽ വീണ്ടും കാട്ടാന. തുമ്പൂര്‍മൂഴി എണ്ണപ്പന തോട്ടത്തിലാണ് കാട്ടാനയിറങ്ങിയിരിക്കുന്നത്. ചാലക്കുടി-അതിരപ്പിള്ളി പാതക്കരികിലുള്ള തോട്ടത്തിലാണ് രണ്ട് കാട്ടാനകള്‍ എത്തിയത്. നിലവിൽ പാതയ്ക്കരികിലായി നിലയുറപ്പിച്ചിരിക്കുന്നത്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. നാട്ടുകാർ ഭീതിയിലാണ്.

അതിരപ്പിള്ളിയിൽ ഇന്നലെ സ്ത്രീയെ കാട്ടാന ചവിട്ടിക്കൊന്നിരുന്നു. വാച്ചുമരം ആദിവാസി ഊരിലെ മൂപ്പൻ രാജന്റെ ഭാര്യ വത്സ (68)യാണ് കൊല്ലപ്പെട്ടത്. വനവിഭവങ്ങൾ ശേഖരിക്കാൻ പോയപ്പോഴാണ് കാട്ടാന വത്സയെ ആക്രമിച്ചത്.

Tags:    
News Summary - wild elephant came down again in Athirapally

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.