കോതമംഗലം: കുട്ടമ്പുഴ ആനക്കയം നൂറേക്കറിൽ കാട്ടു കൊമ്പൻ വൈദ്യുതാഘാതം ഏറ്റ് ചെരിഞ്ഞു. ബുധനാഴ്ച്ച പുലർച്ചെ കാട് കടന്ന് എത്തിയ കൊമ്പൻ നൂറേക്കർ പാലകുന്നേൽ ലൈക്കിന്‍റെ പറമ്പിലെ തെങ്ങ് പിഴുത് എറിയവെ സമീപത്തെ വൈദ്യുത ലൈൻ താഴ്ന്ന് വരികയും ആനയുടെ കൊമ്പുകൾക്കിടയിൽ ലൈൻ കുടുങ്ങുകയുമായിരുന്നു.
ഒന്നര ഏക്കർ വരുന്ന പുരയിടത്തിലാണ് ആനയെത്തിയത്. ഇതിനാൽ നേരം പുലർന്ന ശേഷമാണ് ആന ചരിഞ്ഞ വിവരം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുന്നത്. ജനവാസ മേഖലയിൽ നിരന്തരം ആനകൾ ഇറങ്ങി കൃഷി നാശം പതിവാണ്.
കൂട്ടമായും ഒറ്റയ്ക്കുമെത്തുന്ന ആനകളെ തടയാൻ വേണ്ട മുൻകരുതൽ വനം വകുപ്പ് സ്വീകരിക്കുന്നില്ലെന്ന പരാതി നിലനിൽക്കെയാണ് കൊമ്പൻ ചരിഞ്ഞിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.