അട്ടപ്പാടി: ഷോളയൂരിൽ വായിൽ മുറിവേറ്റിനെ തുടർന്ന് ചികിത്സ നൽകിയിരുന്ന ആന ചെരിഞ്ഞു. രാവിലെ ഏഴു മണിയോടെ മരപ്പാലത്തെ ഫോറസ്റ്റ് സ്റ്റേഷന്‍റെ സമീപത്ത് ആന വീഴുകയായിരുന്നു. വെറ്റിനറി സർജനും വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
പോസ്റ്റ്മോർട്ടത്തിൽ ആനയുടെ വായിലെ മുറിവിനെ കുറിച്ച് കൂടുതൽ അറിയാൻ സാധിക്കുമെന്നാണ് വിവരം. പാലക്കാട് ജില്ലയിൽ അടുത്ത കാലത്തായി സമാന രീതിയിൽ ചരിയുന്ന മൂന്നാമത്തെ ആനയാണിത്.
ഒരു മാസം മുമ്പാണ് വായിൽ മുറിവേറ്റ നിലയിൽ ബൊമ്മൻമുടി വനമേഖലയിൽ ആനയെ കണ്ടെത്തിയത്. നാവിനും കീഴ്ത്താടിക്കും മാരകമായി മുറിവേറ്റതിനാൽ ആനക്ക് ഭക്ഷണം ഏറെ ശ്രമകരമായി വളരെ കുറച്ചു മാത്രമാണ് ഇറക്കാൻ സാധിച്ചിരുന്നത്. പല്ലുകൾ പൂർണമായും തകർന്ന നിലയിലായിരുന്നു.
തുടർന്ന് മയക്കുവെടിവെച്ച് ആനക്ക് ചികിത്സ നൽകി. തുടർന്ന് ആരോഗ്യവാനായ ആന തമിഴ്നാട് പ്രദേശത്തേക്ക് പോയിരുന്നു. മൂന്നു ദിവസത്തിന് ശേഷമാണ് കേരളാ അതിർത്തിയിൽ ആന മടങ്ങിയെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.