അലനല്ലൂർ (പാലക്കാട്): തിരുവിഴാംകുന്ന് അമ്പലപ്പാറയിൽ കാട്ടാന െചരിഞ്ഞ സംഭവത്തിൽ അറസ്റ്റിലായ പ്രതിെയ റിമാൻഡ് ചെയ്തു. ടാപ്പിങ് തൊഴിലാളിയായ എടവണ്ണ ഒാടക്കയം സ്വദേശി വിൽസനെ (35) ജൂൺ 19 വരെയാണ് പട്ടാമ്പി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തത്.
വിൽസനെ മഞ്ചേരി സബ്ജയിലിലേക്ക് മാറ്റി. കേസിലെ മറ്റു പ്രതികളായ തിരുവിഴാംകുന്ന് ഒതുക്കുംപുറം എസ്റ്റേറ്റ് ഉടമകളായ അബ്ദുൽ കരീം, മകൻ റിയാസുദ്ദീൻ എന്നിവർ ഒളിവിലാണ്. ഇവർക്കായി തിരച്ചിൽ തുടരുകയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
കേസിൽ വിൽസനെ വനംവകുപ്പിന് പുറമെ പൊലീസും ചോദ്യംചെയ്യും. കാട്ടുപന്നിയെ ലക്ഷ്യമിട്ടാണ് പ്രതി തേങ്ങക്കുള്ളിൽ ചകിരിയോടുകൂടി പന്നിപ്പടക്കം വെച്ചെതന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
Latest Video:
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.