അടിമാലി: കാട്ടാന ആക്രമണത്തിൽ ബൈക്ക് യാത്രിക കൊല്ലപ്പെട്ടു. ഇടുക്കി ശാന്തൻപാറ ആനയിറങ്കലിനു സമീപം എസ് വളവിലാണ് കാട്ടാന ആക്രമണത്തിൽ ചട്ടമൂന്നാർ സ്വദേശിനി വിജികുമാർ (36) കൊല്ലപ്പെട്ടത്. ഭർത്താവ് കുമാർ നിസാര പരുക്കുകളോടെ രക്ഷപെട്ടു.
തമിഴ്നാട്ടിലെ ബന്ധുവീട്ടിൽ പോയ ശേഷം തിരികെ കൊച്ചി-ധനുഷ്കോടി ദേശീയപാതയിലൂടെ മൂന്നാറിലേക്ക് മടങ്ങുന്നതിനിടയിൽ വെളുപ്പിന് 5.30നാണ് അപകടമുണ്ടായത്. ഇരുചക്രവാഹനത്തിൽ വളവ് തിരിഞ്ഞെത്തിയ ഇരുവരും റോഡിൽ നിലയുറപ്പിച്ചിരുന്ന ഒറ്റയാന്റെ മുൻപിൽ പെടുകയായിരുന്നു. ബൈക്ക് തിരിച്ചു രക്ഷപെടാൻ ശ്രമിക്കുന്നതിനിടയിൽ മറിഞ്ഞു വീഴുകയും കാട്ടാന അക്രമിക്കുകയുമാണ് ഉണ്ടായത്.
ബൈക്കിനു അടിയിൽപെട്ടുപോയ കുമാർ രക്ഷപ്പെട്ടു. പിന്നാലെ എത്തിയ തൊഴിലാളി വാഹനത്തിലുള്ളവരാണ് രക്ഷാപ്രവർത്തനം നടത്തിയത്. കുമാറിനെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വനം വകുപ്പ് ഉദ്യോഗസ്ഥരും ശാന്തൻപാറ പൊലീസും സ്ഥലത്തെത്തി മേൽനടപടികൾ സ്വികരിച്ചു. വിജിയുടെ മൃദദേഹം താലൂക്ക് ആശുപത്രിയുടെ മോർച്ചറിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.