കി​ണ്ണ​ത്തു​മു​ക്ക് വെ​ള്ളാ​ര​ൻ​ക​ട​വിൽ എ​ത്തി​യ ഒ​റ്റ​ക്കൊ​മ്പ​ൻ 

ഒറ്റക്കൊമ്പൻ നാട്ടിൽ; നാട്ടുകാർ മുൾമുനയിലായത് 20 മണിക്കൂർ

കൊല്ലങ്കോട്: ചുള്ളിയാർ ഡാമിൽ ഒറ്റക്കൊമ്പനെത്തി 20 മണിക്കൂർ മുൾമുനയിൽ കിണ്ണത്തുമുക്ക് വാസികൾ. വെള്ളിയാഴ്ച രാത്രിയിൽ വെള്ളാരൻകടവ് വഴി എത്തിയ ഒറ്റക്കൊമ്പൻ ചുള്ളിയാർ ഡാമിലെ കിണ്ണത്തുമുക്കിനടുത്ത് എത്തി. മുഹമ്മദ് ഹനീഫയുടെ മാവിൻ തോട്ടത്തിൽ കയറിയ കൊമ്പൻ മാങ്ങകൾ പറിച്ചുതിന്ന ശേഷം ഡാമിലിറങ്ങി വിശ്രമമായി.

സമയം ഇരുട്ടായതോടെ ആനയെ ഓടിക്കുന്നത് ചുറ്റുമുള്ള ജനവാസമേഖലയിൽ പ്രതിസന്ധിയുണ്ടാക്കു മെന്നതിനാൽ രാത്രി മുഴുവൻ കൊല്ലങ്കോട് റേഞ്ച് ഫോറസ്റ്റ് ഉദ്യോഗസ്ഥരും നാട്ടുകാരും കാവലിരുന്നു. തുടർന്ന് രാവിലെയാണ് കൊമ്പനെ കാടുകയറ്റാനായി ശ്രമം ആരംഭിച്ചത്. ഡാമിനകത്തുനിന്നും രണ്ടുതവണ വെള്ളാരൻ കടവ് പ്രധാന റോഡിലെത്തിച്ച കൊമ്പൻ വീണ്ടും ഡാമിനകത്തേക്ക് പോയത് വനം ഉദ്യോഗസ്ഥരെ കുഴക്കി.

തുടർന്ന് വ്യാപകമായി പടക്കംപൊട്ടിച്ച് ശബ്ദമുണ്ടാക്കിയ ശേഷമാണ് ആനയെ വെള്ളാരൻ കടവ് വഴി ഇച്ചരൻ പറയിലെത്തിച്ചത്. കൊല്ലങ്കോട് റേഞ്ച് ഓഫിസർ കെ. പ്രമോദ്, ഫ്ലയിങ് സ്ക്വാഡ് നാട്ടുകാർ എന്നിവർ സംയുക്തമായാണ് ആനയെ ഈച്ചരൻ പ റയിൽ എത്തിച്ചത്. ഇവിടെനിന്നും ആന തിരിച്ച് നാട്ടിലിറങ്ങാതിരിക്കാൻ വനംവകുപ്പ് ഉദ്യോഗസ്ഥർ ഈച്ചരൻ പാറയിൻ തമ്പടിച്ചതായി സെക്ഷൻ ഫോറസ്റ്റ് ഓഫിസർ മണിയൻ പറഞ്ഞു.

Tags:    
News Summary - wild elephant; peoples affraid 20 hours

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.