മറയൂർ: ചന്ദനസംരക്ഷണ ജോലിയിൽ ഏർപ്പെട്ടിരുന്ന വാച്ചർ ഒറ്റയാന് മുന്നിൽ അകപ്പെട്ടെങ്കിലും തലനാരിഴക്ക് രക്ഷപ്പെട്ടു. കാന്തല്ലൂർ കനക്കയംകുടിയിലെ ഈശ്വരനാണ് (52) രക്ഷപ്പെട്ടത്.
മറയൂർ ചന്ദന ഡിവിഷനിൽ കാന്തല്ലൂർ റേഞ്ചിലെ കുണ്ടക്കാട്ടിലാണ് സംഭവം. വ്യാഴാഴ്ച ഉച്ചക്ക് കാട്ടിനുള്ളിൽ നടക്കുന്നതിനിടെ ഒറ്റയാൻ അപ്രതീക്ഷിതമായി തൊട്ടടുത്ത് എത്തുകയായിരുന്നു. ആനയെക്കണ്ട് ഓടുന്നതിനിടെ വീണ് കാലിന് പരിക്കേറ്റു.
സമീപത്തുണ്ടായിരുന്ന വാച്ചറെയും പയസ് നഗറിലെ സ്റ്റേഷനിലും വിവരം അറിയിച്ചതിനെത്തുടർന്ന് വനപാലകർ എത്തി ഈശ്വരനെ ജീപ്പിൽ കോവിൽക്കടവിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.