പാലോട് കാട്ടുപന്നിയുടെ കുത്തേറ്റ് ഒരാൾക്ക് ഗുരുതര പരിക്ക്

തിരുവനന്തപുരം:  കാട്ടുപന്നിയുടെ കുത്തേറ്റ് ഒരാൾക്ക് പരിക്ക്. പാലോട് വട്ടക്കരിക്കം സ്വദേശി രവി(60)യെ ആണ് കാട്ടുപന്നി കുത്തിയത്. ആക്രമണത്തിൽ രവിയുടെ ഒരു വിരൽ അറ്റു. കൈക്കും കാൽമുട്ടുകൾക്കും ഗുരുതര പരിക്കേറ്റ ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.


വെള്ളിയാഴ്ച രാവിലെ 6 മണിയോടെയായിരുന്നു സംഭവം. ചായ കുടിക്കാൻ പോയ രവിയുടെ നേരെ ചാടി വീഴുകയായിരുന്നു കാട്ടു പന്നി. നിലവിളി കേട്ട് ഓടിവന്ന നാട്ടുകാർ പന്നിയെ ഓടിച്ചശേഷം ആശുപത്രിയിലെത്തിക്കുകയായിരുന്നു.    

Tags:    
News Summary - wildboarattack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.