ആനക്കൊമ്പും ചന്ദനവും പിടികൂടിയ സംഭവം; പ്രതി മനീഷ്​ ഗുപ്​ത അറസ്​റ്റിൽ

കൊച്ചി: കടവന്ത്രയിലെ വീട്ടിൽനിന്ന്​ ആനക്കൊമ്പും ചന്ദനവും പിടികൂടിയ സംഭവത്തിൽ വീട്ടുടമ മനീഷ്കുമാർ ഗുപ്ത (ബോബി ഗുപ്ത) അറസ്​റ്റിൽ. ഡി.എഫ്.ഒ ജി. പ്രസാദി​​െൻറ നേതൃത്വത്തിലുള്ള സംഘം വെള്ളിയാഴ്​ച രാത്രി കാക്കനാട്ടുനിന്നാണ് ഇയാളെ പിടികൂടിയത്. അതേസമയം, ആനക്കൊമ്പും ചന്ദനവും ഉൾപ്പെടെ സൂക്ഷിക്കാനും കൈമാറ്റം ചെയ്യാനുമുള്ള രേഖകൾ കൈവശമുള്ളതായി ഇയാൾ അറിയിച്ചിരുന്നെങ്കിലും മറ്റൊരാളുടെ പേരിലുള്ള രേഖകളാണ് ഇയാളുടെ പക്കലുള്ളതെന്ന് വൈൽഡ് ലൈഫ് ൈക്രം കൺേട്രാൾ ബ്യൂറോ അധികൃതർ അറിയിച്ചു. പാലാരിവട്ടം വൈൽഡ് ലൈഫ് ൈക്രം കൺേട്രാൾ ബ്യൂറോ ഓഫിസിൽ എത്തിച്ച ഇയാളെ വിശദമായി ചോദ്യം ചെയ്തു. ഡി.എഫ്.ഒ ജി.പ്രസാദ്, വൈൽഡ് ലൈഫ് ൈക്രം കൺേട്രാൾ ബ്യൂറോ അസി. ഡയറക്ടർ മധുവാഹനൻ, ടി.എം. സജിത്ത് എന്നിവരുടെ നേതൃത്വത്തിൽ ടി.എസ്.​ സുനി, വി.എസ്.​ സജീഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. 

നേരത്തേ, ൈക്രം കൺേട്രാൾ ബ്യൂറോ അധികൃതർക്ക്​ മുന്നിൽ ഹാജരാകാമെന്ന് അറിയിച്ചിരുന്നെങ്കിലും എത്തിയില്ല. വനം വകുപ്പ് ഫ്ലയിങ്​ സ്​ക്വാഡും വൈൽഡ് ലൈഫ് ൈക്രം കൺേട്രാൾ ബ്യൂറോയും ചേർന്ന്​ കഴിഞ്ഞദിവസം നടത്തിയ പരിശോധനയിൽ മനീഷ് കുമാർ ഗുപ്തയുടെ കടവന്ത്ര നേതാജി േക്രാസ്​ റോഡി​െല വീട്ടിൽനിന്നാണ്​ വിൽപനക്ക്​ സൂക്ഷിച്ചിരുന്ന ആനക്കൊമ്പും ചന്ദനവും പിടികൂടിയത്. കൃഷ്ണമൃഗത്തി​​െൻറ കൊമ്പും അമ്പതോളം വിദേശ മദ്യക്കുപ്പികളും ഇവിടെനിന്ന്​ കണ്ടെത്തിയിരുന്നു. വീട്ടിൽ റെയ്ഡ് നടക്കുമ്പോൾ മനീഷ് ഗുപ്ത സ്​ഥലത്തില്ലായിരുന്നു. ഇവ സൂക്ഷിക്കാനോ കൈമാറ്റം ചെയ്യാനോ വേണ്ട രേഖകളൊന്നും ഹാജരാക്കാൻ റെയ്ഡ് സമയത്ത്​ മനീഷ്കുമാർ ഗുപ്തയുടെ കുടുംബാംഗങ്ങൾക്ക്​ സാധിച്ചിരുന്നില്ല.  

Tags:    
News Summary - Wildlife articles

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.