തൊടുപുഴ: സീറ്റ് വിഭജന ചർച്ചയെ ചൊല്ലി കേരള കോൺഗ്രസിൽ പോര് കനക്കുന്നതിനിടെ പ്രതികരണവുമായി പി.ജെ. ജോസഫ്. പാർട ്ടി സീറ്റ് നൽകിയാൽ മത്സരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
എല്ലാ പ്രശ്നങ്ങളും ഭംഗിയായി അവസാനിക്കും. അന്തിമ തീരുമാനം നാളെ ചേരുന്ന പാർലമെന്ററി പാർട്ടി യോഗത്തിലുണ്ടാകുമെന്നും പി.ജെ. ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, രണ്ട് സീറ്റ് വേണമെന്ന കേരള കോൺഗ്രസിന്റെ ആവശ്യം കോൺഗ്രസ് അംഗീകരിച്ചില്ല. ചൊവ്വാഴ്ച രാത്രി െഗസ്റ്റ് ഹൗസിൽ നടന്ന യു.ഡി.എഫിെൻറ ഉഭയകക്ഷി ചർച്ചയിൽ ഒരുസീറ്റിൽ കൂടുതൽ നൽകാനാവില്ലെന്ന് നേതാക്കളെ അറിയിച്ചിരുന്നു.
നിലവിലെ ദേശീയ രാഷ്ട്രീയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ കൂടുതൽ സീറ്റ് ഘടകകക്ഷികൾക്ക് വിട്ടുകൊടുക്കുന്നതിലെ ബുദ്ധിമുട്ട് കേരള കോൺഗ്രസിനെ അറിയിച്ചതായി ചർച്ചക്കുശേഷം രമേശ് ചെന്നിത്തല പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.