നിർബന്ധിച്ചാലും ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റാകാനില്ല, നിലപാട് വ്യക്തമാക്കി സുരേഷ് ഗോപി

തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റാകാനില്ലെന്ന് നടനും രാജ്യസഭ എം.പി‍യുമായ സുരേഷ് ഗോപി. മന്ത്രി വി. മുരളീധരനോ ഇപ്പോഴത്തെ സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രനോ പറഞ്ഞാലും പ്രസിഡന്‍റ് സ്ഥാനത്തേക്കില്ലെന്ന് സുരേഷ് ഗോപി വ്യക്തമാക്കി.

സിനിമാക്കാരല്ല, രാഷ്ട്രീയക്കാരാണ് പ്രസിഡന്‍റാകേണ്ടത് എന്നും സുരേഷ് ഗോപി പറഞ്ഞു. മോദിയോ അമിത് ഷായോ തന്നോട് പ്രസിഡന്‍റ് പദം സ്വീകരിക്കാൻ പറയില്ലെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.

ഏല്‍പ്പിച്ച ജോലി ഭംഗിയായി ചെയ്യാനാണ് ശ്രമിക്കുന്നത്. നേതൃസ്ഥാനം കൈകാര്യം ചെയ്യാന്‍ ഒരുപാട് പാടവമുള്ള നേതാക്കള്‍ പാര്‍ട്ടിയിലുണ്ട്. പാര്‍ട്ടിയുടെ ഖ്യാതി വര്‍ധിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകാനാണ് താൽപര്യമെന്നും സുരേഷ് ഗോപി നേരത്തേ വ്യക്തമാക്കിയിരുന്നു.

Tags:    
News Summary - will not become state president BJP - Suresh Gopi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.