തിരുവനന്തപുരം: ഷുഹൈബ് വധത്തിൽ ഒരു അന്വേഷണത്തേയും സി.പി.എം ഭയപ്പെടുന്നില്ലെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. അന്വേഷണം സി.ബി.ഐക്ക് വിട്ടുകൊണ്ട് ഹൈകോടതി പ്രഖ്യാപിച്ച വിധിയെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഷുഹൈബ് വധത്തിൽ പാർട്ടി എന്ന നിലയിൽ സി.പി.എമ്മിന് യാതൊരു പങ്കുമില്ല. എന്നാൽ കേസിൽ അറസ്റ്റിലായ ചിലർക്ക് സി.പിഎമ്മുമായി ബന്ധമുണ്ട്. ഇവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് നേരത്തേ വ്യക്തമാക്കിയിതാണെന്നും കോടിയേരി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
എന്നാൽ, ഇക്കാര്യം പറഞ്ഞുകൊണ്ട് സി.പി.എമ്മിനെ രാജ്യവ്യാപകമായി വേട്ടയാടാൻ ഉദേദശ്യമുണ്ടെങ്കിൽ അതിനെ പ്രതിരോധിക്കുമെന്നും കോടിയേരി വ്യക്തമാക്കി. യു.എ.പി.എ, ടാഡ, മിസ, എന്നിങ്ങനെ പല നിയമങ്ങളും ഉപയോഗിച്ച് സി.പിഎമ്മിനെ നേരത്തേ വേട്ടയാടിയിട്ടുണ്ട്. പിന്നെയാണോ സി.ബി.ഐയെ കാണിച്ച് വിരട്ടാൻ നോക്കുന്നതെന്നും കോടിയേരി ചോദിച്ചു.
ഷുഹൈബ് വധത്തിൽ യഥാർഥ പ്രതികളെ പിടികൂടുന്നതിൽ പാർട്ടിക്ക് യാതൊരു വിരോധവുമില്ലെന്നും കോടിയേരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.