വയർലെസ് കണക്ടിവിറ്റി; പെരിങ്ങൽകുത്ത് ഡാം മേഖല ഇനി ഒറ്റപ്പെടില്ല

തൃശൂർ: പെരിങ്ങൽകുത്ത് ഡാം മേഖല ഇനി ഒറ്റപ്പെടില്ല. പുറം ലോകവുമായി ബന്ധപ്പെടാനുള്ള സംവിധാനമെന്ന നിലയിൽ ഡാമിൽ റേഡിയോ വയർലെസ് കണക്ടിവിറ്റിയായി. 2018 പ്രളയത്തിൽ ഒരു വാർത്താവിനിമയ മാർഗവുമില്ലാതെ മാറിയ അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് ഇവിടെ വയർലെസ് കണക്ഷൻ സംവിധാനം കൊണ്ടുവരാൻ ജില്ല ഭരണകൂടം ശ്രമിച്ചത്. കലക്ടറുടെ നിർദേശപ്രകാരം കലക്ടറേറ്റിലെ ഉദ്യോഗസ്ഥരും റേഡിയോ ഓഫിസറായ സി.എസ്. ശരത്ചന്ദ്രൻ, ഹാം റേഡിയോ ഓപ്പറേറ്റർരായ ഹരികുമാർ അഖിൽ എന്നിവരും പെരിങ്ങൽകുത്ത് ഡാമിലെത്തി വി.എച്ച്.എഫ് സ്ഥാപിച്ചു.

ഇതിലൂടെ റവന്യൂ ഹാൻഡ് റേഡിയോ ഓപ്പറേറ്റർമാർക്ക് തൃശൂർ കലക്ടറേറ്റിലേക്ക് എത്ര മോശമായ കാലാവസ്ഥയിലും ബന്ധപ്പെടാൻ സാധിക്കുമെന്ന് കലക്ടറേറ്റിലെ ഡിസ്ട്രിക്സ് എമർജൻസി ഓപറേഷൻസ് സെന്റർ ഉദ്യോഗസ്ഥൻ ഷിബു ജോർജ് പറഞ്ഞു. ഇദ്ദേഹത്തിന്റെ ശ്രമഫലമായാണ് 2021 ജൂണിൽ റവന്യൂ വകുപ്പിന്റെ റേഡിയോ സംവിധാനം നവീകരിച്ചത്.

Tags:    
News Summary - wireless connectivity; The Peringalkuth Dam region will no longer be isolated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.