കോഴിക്കോട്: പ്രളയത്തെ തുടര്‍ന്ന് വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷെൻറ ആഭിമുഖ്യത്തില്‍ പ്രഖ്യാപിച്ച സ്നേഹസ്പര്‍ശം പദ്ധതിയില്‍ 90 വീടുകളുടെ നിർമാണം പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു. പൂർണമായും വീടുകള്‍ നഷ്ടപ്പെട്ടവരില്നിന്നുള്ള 106 പേര്‍ക്കാണ് സ്നേഹസ്പര്‍ശം പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീട് നിർമാണ സഹായം സംഘടന നല്‍കിയത്. 90 എണ്ണം പൂര്‍ണമായും പൂര്‍ത്തിയാവുകയും 16 എണ്ണത്തിെൻറ നിർമാണം നടന്നുകൊണ്ടിരിക്കുകയുമാണ്.
ആറു മാസത്തിനകം നിർമാണം പൂർണമായും പൂര്‍ത്തിയാക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. 89 വീടുകള്‍ക്കുള്ള അറ്റകുറ്റപ്പണികൾക്ക് സ്നേഹ സ്പര്‍ശം പദ്ധതിയില്‍ ഉള്‍പ്പെടുത്തി സഹായം നല്കി. കോഴിക്കോട്, എറണാകുളം, തൃശൂര്‍, വയനാട്, കോട്ടയം, മലപ്പുറം, ആലപ്പുഴ, പാലക്കാട്, കണ്ണൂര്‍, ഇടുക്കി ജില്ലകളിലാണ് വീടുകൾ.
650 സ്ക്വയര്‍ ഫീറ്റ് മുതല്‍ 750 സ്ക്വയർ ഫീറ്റ് അളവിലുള്ള വീടുകളാണ് നിർമിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.