തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തേക്കുള്ള ക്രെയിനുകളുമായി ചൈനയിൽനിന്ന് വീണ്ടും കപ്പലെത്തി. ആറു യാഡ് ക്രെയിനുകളാണ് ‘ഷെൻഹുവ- 16’ കപ്പലിലുള്ളത്. വിഴിഞ്ഞം തുറമുഖത്തിന്റെ ആദ്യഘട്ടത്തിൽ 24 യാഡ് ക്രെയിനും എട്ട് ഷിപ് ടു ഷോർ ക്രെയിനുമാണ് ആവശ്യം. ഇതിൽ 15 ക്രെയിൻ നേരത്തേ എത്തിച്ചിരുന്നു.
17 ക്രെയിൻ കൊണ്ടുവരുന്നതിന്റെ ഭാഗമായുള്ള ആദ്യ കപ്പലാണ് ചൊവ്വാഴ്ച തീരത്തെത്തിയത്. രണ്ടാം കപ്പലിൽ രണ്ട് ഷിപ് ടു ഷോർ ക്രെയിനും നാല് കാന്റിലിവർ റെയിൽമൗണ്ടഡ് ഗാൻട്രി ക്രെയിനും മൂന്നാം കപ്പലിൽ രണ്ട് ഷിപ് ടു ഷോർ ക്രെയിനും മൂന്ന് കാന്റിലിവർ റെയിൽമൗണ്ടഡ് ഗാൻട്രി ക്രെയിനുമുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.