കൊച്ചി: അതിജീവിതക്കൊപ്പമെന്ന് ആവർത്തിച്ച് സംസ്ഥാന സർക്കാർ. കേസന്വേഷണം സംബന്ധിച്ച് അതിജീവിത ഹൈകോടതിയിൽ നൽകിയ ഹരജിക്കുള്ള മറുപടിയിലാണ് സർക്കാറിന്റെ പ്രഖ്യാപനം. ഹരജിയിലെ ആവശ്യങ്ങൾ അനുവദിക്കുന്നതിൽ എതിർപ്പില്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചു. കോടതി മേൽനോട്ടത്തിൽ അന്വേഷണമാവാമെന്നും സർക്കാർ നിലപാടെടുത്തു.
നടിയെ ആക്രമിച്ച ദൃശ്യങ്ങളടങ്ങുന്ന മെമ്മറി കാർഡ് രണ്ടുവട്ടം തുറന്നുവെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. 2018 ജനുവരി ഒമ്പതിനും ഡിസംബർ 13നുമാണ് മെമ്മറി കാർഡ് തുറന്നത്. ഇതുസംബന്ധിച്ച് കോടതി ജീവനക്കാരെ ചോദ്യം ചെയ്യുന്നതിനുള്ള നടപടികളുമായി മുന്നോട്ട് പോവുകയാണെന്നും പ്രോസിക്യൂഷൻ ഹൈകോടതിയെ അറിയിച്ചു.
സര്‍ക്കാറിനും വിചാരണ കോടതി ജഡ്ജിക്കുമെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചാണ് ഹൈകോടതിയില്‍ അതിജീവിത ഹരജി നല്‍കിയത്. നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം പാതിവഴിയില്‍ അവസാനിപ്പിക്കാനും പാതിവെന്ത അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും രാഷ്ട്രീയ ഉന്നതര്‍ അന്വേഷണ സംഘത്തെ ഭീഷണിപ്പെടുത്തുന്നതായും ഹരജിയില്‍ ആരോപിച്ചിരുന്നു.
തുടർന്ന് അതിജീവിതക്കെതിരെ വിമർശനവുമായി ഭരണപക്ഷത്ത് നിന്നും മന്ത്രിമാർ ഉൾപ്പടെ രംഗത്തെത്തുകയും ചെയ്തിരുന്നു. പിന്നീട് അതിജീവിത മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.