ആലപ്പുഴ: മുട്ടാർ ഗ്രാമപഞ്ചായത്തിൽ കേരള കോണ്‍ഗ്രസ് പി.ജെ.ജോസഫ് വിഭാഗത്തിന്റെ പിന്തുണയിൽ എൽ.ഡി.എഫ് ഭരണം പിടിച്ചു.
ജോസഫ് വിഭാഗത്തിലെ ലിനി ജോസഫ്, ഏഥൻ ജോസഫ് എന്നിവർ മുന്നണി മാറി എൽ.ഡി.എഫിന് അപ്രതീക്ഷിതമായി വോട്ടു ചെയ്യുകയായിരുന്നു. ഇതോടെ എൽ.ഡി.എഫിലെ കേരള കോണ്‍ഗ്രസ്(എം) വിഭാഗം സ്ഥാനാർഥി മെർലിൻ ജോസഫ് പ്രസിഡന്റ് പദവിയിലെത്തി.
മുട്ടാർ പഞ്ചായത്തിൽ യു.ഡി.എഫിന് ഏഴും എൽ.ഡി.എഫിന് ആറും ബി.ജെ.പിക്ക് രണ്ടും അംഗങ്ങളുമാണുള്ളത്. ഇതിൽ യു.ഡി.എഫിലെ രണ്ടുപേരാണ് കൂറുമാറിയത്.
ഏറെക്കാലമായി മുട്ടാര്‍ പഞ്ചായത്ത് യു.ഡി.എഫിന്റെ കൈയിലുള്ളതാണ്. ഇവിടെയാണ് നാടകീയ നീക്കത്തിനൊടുവില്‍ പി.ജെ.ജോസഫ് വിഭാഗത്തിലെ രണ്ട് അംഗങ്ങള്‍ ഇടതുപക്ഷത്തിന് പിന്തുണ നല്‍കിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.